June 16, 2026 |

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

കറാച്ചിയിലെ മരുമകന്റെ ഡിന്നര്‍ പാര്‍ട്ടിയില്‍ ഏപ്രില്‍ 19ന് ദാവൂദ് പങ്കെടുത്തിരുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്നു സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് ചാനല്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സ തേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദാവൂദ് ആരോഗ്യവാനാണെന്ന് അനുയായി ഛോട്ടാ ഷക്കീല്‍ പ്രതികരിച്ചു.

കറാച്ചിയിലെ മരുമകന്റെ ഡിന്നര്‍ പാര്‍ട്ടിയില്‍ ഏപ്രില്‍ 19ന് ദാവൂദ് പങ്കെടുത്തിരുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

മുംബൈ സ്‌ഫോടന കേസിലെ മുഖ്യ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇന്ത്യ നിരവധി തവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു പാക്കിസ്ഥാന്‍ തയ്യാറായിരുന്നില്ല. ദാവൂദ് രാജ്യത്തില്ലെന്നായിരുന്നു പാക്കിസ്ഥാന്‌റെ നിലപാട്.

ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റണ്‍, കറാച്ചി എന്നാണെന്ന് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×