ഹിമാചൽ പ്രദേശിലെ വിനോദ സഞ്ചാര കേന്ദ്രമായ ഷിംലയിലെ പ്രശസ്തമായ ഗ്രാന്റ് ഹോട്ടലിൽ തീപ്പിടിത്തം. ഇന്ന് പുലർച്ചെയോടെയായിരുന്നു ഹോട്ടലിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്യതത്. നഗരത്തിലെ പൗരാണിക കെട്ടിടങ്ങളിലൊന്നാണ് ഗ്രാന്റ് ഹോട്ടൽ. വൻ അഗ്നിബാധയിൽ വൻ നാശ നഷ്ടം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആർക്കും അപകടം സംഭവിച്ചതായി വിവരമില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഹോട്ടലിന്റെ അവധി ദിന വസതിയായ മായോ ബ്ലോക്കിലായിരുന്നു തീപ്പിടിത്തം. ആഴ്ചകൾക്ക മുൻപാണ് ഈ ഭാഗം നവീകരിച്ചത്. നവീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതിനിടെയാണ് തീപ്പിടത്തം.
രാത്രി 12.50 ഓടെ ആരംഭിച്ച അഗ്നിബാധ പ്രദേശത്ത് പെട്രോളിങ്ങ് നടത്തിയിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലാണ് ആദ്യം പതിഞ്ഞത്. ഇവർ പിന്നീട് അഗ്ന ശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. 20 ഓളം മുറികളിൽ തീ പടർന്നെന്നാണ് വിലയിരുത്തൽ. ഇത് രണ്ടാം തവണയാണ് ഹോട്ടലിൽ അഗ്നിബാധ ഉണ്ടാവുന്നത്.