April 28, 2025 |
Share on

കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പ നോക്കിനില്‍ക്കെ മധുസ്വാമി ‘മുഖ്യമന്ത്രി’യായി

തെറ്റ് മനസിലാക്കിയ മധുസ്വാമി ഉടന്‍ ചിരിച്ചുകൊണ്ട് തിരുത്തി.

കര്‍ണാടകയില്‍ യെദിയൂരപ്പ മന്ത്രിസഭയിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്കിടെ രസകരമായ സംഭവമുണ്ടായി. ബിജെപി എംഎല്‍എ മധുസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാണ് അത്. സാധാരണ നിലയില്‍ മുഖ്യമന്ത്രി അടക്കമുള്ള എല്ലാ മന്ത്രിസഭാംഗങ്ങളും മന്ത്രി എന്ന് പറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ മധുസ്വാമിക്ക് നാക്കുപിഴയുണ്ടായി. പറഞ്ഞത് മുഖ്യമന്ത്രി എന്ന്. തെറ്റ് മനസിലാക്കിയ മധുസ്വാമി ഉടന്‍ ചിരിച്ചുകൊണ്ട് തിരുത്തി. ചിക്കനായകനഹള്ളി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മധു സ്വാമി.

Leave a Reply

Your email address will not be published. Required fields are marked *

×