July 17, 2026 |
Share on

ഈ ‘ഭാഗ്യം’ കേരളത്തിന്: ലോട്ടറി അടിച്ച ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കഴിഞ്ഞ പത്താം തീയതി നടത്തിയ നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് നല്‍കാനാണ് ഹംസ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.

ലോട്ടറി അടിച്ച തുക, അതായത് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയിരിക്കുകയാണ് കൊല്ലം അഞ്ചല്‍ സ്വദേശികളായ ഒരു കുടുംബം. ലോട്ടറി ഏജന്റും വില്‍്പ്പനക്കാരനുമായ ഹംസയും കുടുംബവുമാണ് നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.

കഴിഞ്ഞ പത്താം തീയതി നടത്തിയ നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് നല്‍കാനാണ് ഭാര്യ സോണിയയ്ക്കും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ്ക്കുക്കൊപ്പം ഹംസ എത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുളള നടപടികള്‍ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

×