June 26, 2026 |
Share on

എന്റെ മകളോട് സംസാരിക്കണമെന്നുണ്ട്, മെസേജെങ്കിലും അയക്കാന്‍ പറയൂ: ബ്രിട്ടീഷ് രാജ്ഞിയോട് മേഗന്റെ പിതാവ്

മാസങ്ങളായി മേഗനുമായി ഫോണിലൂടെയും മറ്റും ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ സന്ദേശങ്ങള്‍ക്ക് യാതൊരു മറുപടിയുമില്ലെന്ന് തോമസ് മാര്‍ക്കിള്‍ പറയുന്നു.

“എന്റെ മകളെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു. അവളോട് ഞാനുമായി ബന്ധപ്പെടാന്‍ പറയണം. ഒരു മെസേജ് എങ്കിലും അയ്ക്കാന്‍ പറയൂ. അവളെ ഞങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് ഇങ്ങനെ തുടരുന്നത് ശരിയല്ല” – ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ ഭാര്യയും മുന്‍ യുഎസ് നടിയുമായ മേഗന്‍ മാര്‍ക്കിളിന്റെ പിതാവ് തോമസ് മാര്‍ക്കിള്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനോട് നടത്തിയ അഭ്യര്‍ത്ഥനയാണ്.

മാസങ്ങളായി മേഗനുമായി ഫോണിലൂടെയും മറ്റും ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ സന്ദേശങ്ങള്‍ക്ക് യാതൊരു മറുപടിയുമില്ലെന്ന് തോമസ് മാര്‍ക്കിള്‍ പറയുന്നു. മേഗന്‍ എനിക്ക് ക്രിസ്മസ് കാര്‍ഡ് പോലും അയച്ചില്ല – തോമസ് മാര്‍ക്കിള്‍ പരാതിപ്പെടുന്നു.

അതേസമയം മേഗന്‍ മാര്‍ക്കിളിന്റെ പിതാവിന്റെ പരാതിയോട് ബ്രിട്ടീഷ് രാജകുടുംബം പ്രതികരിച്ചിട്ടില്ല. നിലവില്‍ ഗര്‍ഭിണിയാണ് മേഗന്‍ മാര്‍ക്കിള്‍. യുഎസ് ടിവി സോപ്പ് ഓപ്പറകളിലും സിറ്റ് കോംസിലും മറ്റും ലൈറ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് തോമസ് മാര്‍ക്കിള്‍.

Leave a Reply

Your email address will not be published. Required fields are marked *

×