June 06, 2026 |
Share on

കല്‍പ്പന ചാവ്ലയാകാന്‍ പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയെ കൂടാതെ ആമിര്‍ ഖാനും സുശാന്ത് സിംഗ് രാജ് പുത്തുമെല്ലാം പുതിയ ചിത്രങ്ങളില്‍ ബഹിരാകാശ യാത്രികരുടെ വേഷമിടുകയാണ്.

ബഹിരാകാശ പര്യവേഷക കല്‍പ്പന ചാവ്ലയുടെ ജിവിതം സിനിമയാകുന്നു. പ്രിയങ്ക ചോപ്രയാണ് കല്‍പ്പന ചാവ്ലയാകുന്നത്. പ്രിയ മിശ്ര എന്ന നവാഗത സംവിധായികയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം നിര്‍മ്മിക്കാന്‍ പ്രിയങ്ക ചോപ്ര നേരത്തെ താല്‍പര്യ പ്രകടിപ്പിച്ചിരുന്നെങ്കിലും മറ്റൊരു പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ഒരു ടിവി ചാനലിന്റെ ക്രിയേറ്റീവ് ഹെഡ് ആയിരുന്ന പ്രിയ മിശ്ര കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ ചിത്രത്തിനായുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു. മേരി കോമിന് ശേഷം പ്രിയങ്ക ചെയ്യുന്ന രണ്ടാമത്തെ ജീവചരിത്ര സിനിമയാണ് ഇത്.

പ്രിയങ്ക ചോപ്രയെ കൂടാതെ ആമിര്‍ ഖാനും സുശാന്ത് സിംഗ് രാജ് പുത്തുമെല്ലാം പുതിയ ചിത്രങ്ങളില്‍ ബഹിരാകാശ യാത്രികരുടെ വേഷമിടുകയാണ്. ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ്മയെ ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന ചിത്രത്തിന് സാരെ ജഹാം സെ അച്ഛാ. ചന്ദാ മാമ ദൂര്‍ കെ എന്ന ചിത്രത്തിലാണ് സുശാന്ത് ബഹിരാകാശ സഞ്ചാരിയാകുന്നത്. നവാസുദീന്‍ സിദ്ദിഖിയും മാധവനുമെല്ലാം ഈ ചിത്രത്തില്‍ വേഷമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×