ഫെഡറല്‍ സ്‌പെന്‍ഡിംഗ് ബില്‍ പാസാക്കാതെയാണ് ക്രിസ്മസിന് മുമ്പായി കോണ്‍ഗ്രസ് പിരിഞ്ഞത്. പല പ്രധാന ഏജന്‍സികളുടേയും പ്രവര്‍ത്തനം ഇതുമൂലം സ്തംഭിച്ചിരിക്കുകയാണ്.
എട്ട് ലക്ഷം ജീവനക്കാരുടെ ശമ്പളം തടയാന്‍ യുഎസ് ഗവണ്‍മെന്റിന്റെ തീരുമാനം. യുഎസ് മെക്‌സിക്കന്‍ മതിലിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ട പണം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഫെഡറല്‍ സ്‌പെന്‍ഡിംഗ് ബില്‍ പാസാക്കാതെയാണ് ക്രിസ്മസിന് മുമ്പായി കോണ്‍ഗ്രസ് പിരിഞ്ഞത്. പല പ്രധാന ഏജന്‍സികളുടേയും പ്രവര്‍ത്തനം ഇതുമൂലം സ്തംഭിച്ചിരിക്കുകയാണ്. അഞ്ച് ബില്യണ്‍ ഡോളറാണ് (ഏതാണ്ട് ഇന്ത്യന്‍ രൂപ) മതില്‍ നിര്‍മ്മാണത്തിനായി ട്രംപ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഡെമോക്രാറ്റുകള്‍ മതില്‍ നിര്‍മ്മാണത്തെ ശക്തമായി എതിര്‍ക്കുന്നു.
യുഎസ് മിലിട്ടറി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമണ്‍ സര്‍വീസസ് എന്നിവയ്ക്ക് 2019 സെപ്റ്റംബര്‍ വരെ ഫണ്ട് ലഭിച്ചിട്ടുണ്ട്. അതേസമയം നാസയിലെ ഭൂരിഭാഗം ജീവനക്കാരും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. കൊമേഴ്‌സ്, ഹോംലാന്‍ഡ് സെക്യൂരിറ്റി, ജസ്റ്റിസ്, അഗ്രികള്‍ച്ചര്‍, സ്‌റ്റേറ്റ് (വിദേശകാര്യ വകുപ്പ്) ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരെല്ലാം വിട്ടുനില്‍ക്കേണ്ടി വരും. നാഷണല്‍ പാര്‍ക്കുകള്‍ തുറന്നിരിക്കും. എന്നാല്‍ മിക്ക നാഷണല്‍ പാര്‍ക്കുകളിലും ജീവനക്കാരുണ്ടാകില്ല.