June 11, 2026 |
Share on

ജെ സി ബി സാഹിത്യ പുരസ്കാരം: ബെന്യാമിനും, പെരുമാൾ മുരുകനും പട്ടികയിൽ

ജീത് തയ്യിലും, ദേവി യശോദരനുമാണ് ബെന്യാമിന് പുറമെ പട്ടികയിൽ ഇടം പിടിച്ച മലയാളികൾ. ജീത് തയ്യിലിന്റെ ദി ബുക് ഓഫ് ചോക്ലേറ്റ് സെയിന്റ്‌സും ദേവി യശോദരന്റെ എംപയറുമാണ് പട്ടികയില്‍ ഇടം പിടിച്ചത്.

പ്രഥമ ജെസിബി സാഹിത്യപുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്ത 10 പേരുടെ പട്ടികയില്‍ മലയാള സാഹിത്യകാരന്‍ ബെന്യാമിനും ഇടം നേടി. ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ‘ജാസ്മിന്‍ ഡേയ്‌സ്’ എന്ന കൃതിയാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌ക്കാര പട്ടികയില്‍ ഇടം നേടിയത്. 25 ലക്ഷം രൂപയാണ് 2018ലെ ജെസിബി സാഹിത്യ പുരസ്‌ക്കാര തുക. ഷഹനാസ് ഹബീബാണ് ജാസ്മിന്‍ ഡേയ്‌സ് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

ജീത് തയ്യിലും, ദേവി യശോദരനുമാണ് ബെന്യാമിന് പുറമെ പട്ടികയിൽ ഇടം പിടിച്ച മലയാളികൾ. ജീത് തയ്യിലിന്റെ ദി ബുക് ഓഫ് ചോക്ലേറ്റ് സെയിന്റ്‌സും ദേവി യശോദരന്റെ എംപയറുമാണ് പട്ടികയില്‍ ഇടം പിടിച്ചത്.

ചലച്ചിത്ര പ്രവര്‍ത്തക ദീപ മെഹ്ത്ത, സംരംഭകനും പണ്ഡിതനുമായ രോഹന്‍ മൂര്‍ത്തി, എഴുത്തുകാരിയും യേല്‍ സര്‍വകലാശാലയിലെ ആസട്രോഫിസിസ്റ്റുമായ പ്രിയംവദ നടരാജന്‍, നോവലിസ്റ്റ് വിവേക് ഷാന്‍ബാഗ്, എഴുത്തുകാരന്‍ അര്‍ഷിയ സത്താര്‍ എന്നിവരടങ്ങിയ ജൂറിയാണ് 22 സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച കൃതികളില്‍ നിന്നും 10 കൃതികള്‍ കണ്ടെത്തിയത്.

ബെന്യാമിന് പുറമെ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനും പട്ടികയിലുണ്ട്. പെരുമാള്‍ മുരുകന്‍ എഴുതിയ ‘പൂനാച്ചി, ദി സ്റ്റോറി ഓഫ് എ ബ്ലാക്ക് ഗോട്ട്’ എന്ന നോവലാണ് പട്ടികയിലുള്ളത്. എന്‍.കല്യാണരാമനാണ് പൂനാച്ചി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

×