July 16, 2026 |
Share on

“ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ!”: പ്രളയക്കെടുതിയിൽ ദുബൈ പൊലീസിന്റെ പിന്തുണ

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വീഡിയോകൾ കാണുന്ന ദുബൈ പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് പിന്തുണ അറിയിച്ച് ദുബൈ പൊലീസ് രംഗത്ത്. 700 കോടി രൂപയുടെ സഹായം യുഎഇ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടത്.

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വീഡിയോകൾ കാണുന്ന ദുബൈ പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ശേഷം, ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും കേരളത്തോടുള്ള ഐക്യദാർഢ്യപ്രകടനവുമുണ്ട്. “കൈവിടില്ല, നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്” എന്ന സന്ദേശമാണ് വീഡിയോയുടെ ഒടുവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

×