നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ കുതിച്ചുകയറി യുഡിഎഫ്. വോട്ടെണ്ണൽ എട്ട് റൗണ്ടിലെത്തിയപ്പോൾ യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് കുതിക്കുകയാണ്. നിലവിൽ ലീഡ് നില 5000 പിന്നിട്ടിരിക്കുകയാണ്. പലയിടങ്ങളിലും യുഡിഎഫ് ആഘോഷങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. വോട്ടർമാർക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നന്ദിയറിയിച്ചു. തുടക്കം മുതൽ തന്നെ നിവമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റം കണ്ടിരുന്നു. അതേസമയം, എൽഡിഎഫിന്റെ പ്രതീക്ഷകൾ മങ്ങിയിരിക്കുന്ന അവസ്ഥയാണ്. പോത്തുകല്ലിൽ മാത്രമാണ് എം. സ്വരാജിന് ലീഡ് നേടാനായത്.
ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ എട്ടു മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്.
Content Summary: Nilambur By-Election; Aryadan Shoukat takes lead