February 19, 2025 |
Share on

നിമിഷ പ്രിയയുടെ വധശിക്ഷ: സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

യെമന്‍ പ്രസിഡന്റിന്റെ അനുമതി ലഭിച്ചതോടെ ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യത

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശമന്ത്രാലയം വക്താവ് രണ്‍ദീര്‍ ജെയ്‌സ് വാള്‍. നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് ശരിവച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. കഴിഞ്ഞദിവസമാണ് യെമന്‍ പ്രസിഡന്റ് റാഷദ് മുഹമ്മദ് അല്‍ അലിമി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചത്.nimisha priya case possible help will be central government

‘നിമിഷപ്രിയ യെമനില്‍ ശിക്ഷയനുഭവിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശമന്ത്രാലയത്തിന് അറിവുണ്ട്. നിമിഷ പ്രിയയുടെ മോചനത്തിനായി കുടുംബം സാധ്യമായതെല്ലാം ചെയ്യുന്നതായും അറിയാം. സര്‍ക്കാരും ഇക്കാര്യത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും’ രണ്‍ദീന്‍ ജെയ്‌സ് വാള്‍ വ്യക്തമാക്കി.

യെമന്‍ പ്രസിഡന്റിന്റെ അനുമതി ലഭിച്ചതോടെ ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യത. നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായി നടത്തിവന്നിരുന്ന ചര്‍ച്ച വിഫലമായതോടെയാണ് ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുന്നത്.

മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയ ശ്രമങ്ങള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.

2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രേമകുമാരി കഴിഞ്ഞ എട്ട് മാസമായി യെമനിലാണ്. 40,000 യുഎസ് ഡോളറാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി നിമിഷ പ്രിയയുടെ കുടുംബത്തോട് അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 20,000 കോടി ഡോളര്‍ നല്‍കാനേ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടുള്ളൂ.

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. സനയിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ബിസിനസ് പങ്കാളിയായിരുന്ന അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളിയെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ പ്രിയ. ക്ലിനിക് ആരംഭിക്കാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് നിമിഷ പ്രിയയുടെ വാദം. മയക്കുമരുന്നിന് അടിമയായ മെഹ്ദി നിമിഷ പ്രിയയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമന്‍ യുവതിയെയും മര്‍ദനത്തിന് ഇരയാക്കിയിരുന്നു. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പാസ്‌പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടുന്നതിനായി മെഹ്ദിയില്‍ അമിത ഡോസില്‍ മരുന്ന് കുത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ടുമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍ വച്ച് പിടിയിലാകുയായിരുന്നുവെന്നാണ് നിമിഷ പ്രിയ കോടതിയില്‍ പറഞ്ഞത്. അതേസമയം, മെഹ്ദിയുടെ മൃതദേഹം നിമിഷ പ്രിയ താമസിച്ച വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീഅത്ത് നിയമപ്രകാരം തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കൂ.nimisha priya case possible help will be central government

Content Summary: nimisha priya case possible help will be central government

nimisha priya yemen government central government of india latest news 

×