June 06, 2026 |
Share on

ഭിത്തിയില്ല മേല്‍കൂരയില്ല പക്ഷെ ഈ ഹോട്ടലിലെ വാടക 22000 രൂപയാണ്

നക്ഷത്രങ്ങളെയും ചന്ദ്രനെയും രാത്രിയുടെ വന്യതയുമൊക്കെ ആസ്വദിച്ച് ഉറങ്ങാം ഇവിടെ

ചുവരുകളും മേല്‍കൂരകളുമില്ലാത്ത ഇല്ലാത്ത ഒരു ഹോട്ടലില്‍ താമസിക്കണമെന്നുണ്ടോ? എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ നള്‍ സ്‌റ്റേണ്‍ ഹോട്ടലിലേക്ക് പോന്നോള്ളൂ. തെളിഞ്ഞ ആകാശമാണെങ്കില്‍ നക്ഷത്രങ്ങളെയും ചന്ദ്രനെയും രാത്രിയുടെ വന്യതയുമൊക്കെ ആസ്വദിച്ച് ഉറങ്ങാം. മുറികള്‍ ഒന്നുമില്ല എന്നതാണ് ഈ ഹോട്ടലിന്റെ പ്രത്യേകത. ഒരു മലമുകളില്‍ ചെറിയ തറക്കെട്ടിയിടത്ത് കട്ടിലും മേശയും ടേബിള്‍ ലാമ്പും രണ്ട് സ്റ്റ്യൂളും മാത്രമാണ് ഹോട്ടല്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

ടെലിവിഷനോ, ബാത്ത്‌റൂം ഷവറുകളോ, മറ്റ് അതിഥികളോ ഒന്നുമില്ല ഇവിടെ. റൂം സര്‍വീസിനായി എത്തുന്നത് പ്രദേശത്തെ കര്‍ഷകരാണ്. വൃത്തിയായി വേഷം ധരിച്ചെത്തുന്ന ഇവര്‍ പ്രാദേശിക പാനീയങ്ങളും ഭക്ഷണങ്ങളും നല്‍കും. 2010-ലായിരുന്നു ഈ ഹോട്ടല്‍ ആരംഭിച്ചത്.

നള്‍ സ്‌റ്റേണ്‍ എന്ന വാക്കിന്റെ അര്‍ഥം ‘ആരും നക്ഷത്രമല്ല, നിങ്ങള്‍ മാത്രമാണ് നക്ഷത്രം’ എന്നാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ അഹുശിലനിലാണ് ഈ ഹോട്ടല്‍. ആദ്യ കാലത്ത് ഒരു രാത്രിയില്‍ 250 ഡോളറായിരുന്നു എന്നാല്‍ ഇപ്പോള്‍ 335 ഡോളറാണ് (ഏകദേശം 22356 രൂപ).


കൂടുതല്‍ വായനയ്ക്ക്- https://goo.gl/zSktrK

Leave a Reply

Your email address will not be published. Required fields are marked *

×