July 01, 2026 |
Share on

ഉച്ചമയക്കം ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കും: പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി ഗവേഷകര്‍

പ്രൊഫ. ജെക്‌സിന്‍ ലീ-യുടെ നേതൃത്വത്തിലായിരുന്നു പഠനം

ഉച്ചമയക്കം ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്ന് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി ഗവേഷകരുടെ റിപ്പോര്‍ട്ട്. ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂര്‍ ഉറങ്ങുന്നത് മുതിര്‍ന്നവര്‍ക്ക് ഗുണകരമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പ്രൊഫ. ജെക്‌സിന്‍ ലീ-യുടെ നേതൃത്വത്തിലായിരുന്നു പഠനം.

65 വയസ്സിനുമുകളില്‍ പ്രായമുള്ള മൂവായിരം പേരെയാണ് ലീയും ഗവേഷക സംഘങ്ങളും പഠനവിധേയമാക്കിയത്. മുതിര്‍ന്നവരിലുണ്ടാകുന്ന ഓര്‍മക്കുറവ് പരിഹരിക്കാന്‍ ഉച്ചയ്ക്ക് ഒരു മണിക്കൂറെങ്കിലും ഉറങ്ങുന്നത് ഗുണകരമാകുമെന്നും പഠനത്തില്‍ കണ്ടെത്തി. ഉച്ച മയക്കം ഇല്ലാത്തവര്‍ക്ക് മാനസികാരോഗ്യം ഉച്ചമയക്കത്തിലേര്‍പ്പെടുന്നവരെകാള്‍ കുറവായിരിക്കുമെന്ന് പറയുന്നു.

ഒരു മണിക്കൂറെങ്കിലും ഉച്ച ഉറക്കത്തിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരേക്കാള്‍ ശാരീരികവും മാനസികവുമായി മെച്ചപ്പെട്ടവരാണെന്നും ഉച്ചയ്ക്ക് തീരെ ഉറങ്ങാത്തവരുടെ മാനസികാരോഗ്യം മറ്റുള്ളവരേക്കാള്‍ മൂന്നു മുതല്‍ ആറുമടങ്ങുവരെ കുറവായിരിക്കുമെന്നുമാണ് പഠനസംഘം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×