പാരിസ് ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ഇത്
ഒളിമ്പിക് പോഡിയത്തിൽ നിന്ന് സെൽഫിയെടുത്ത ടേബിൾ ടെന്നീസ് താരങ്ങൾക്കെതിരെ നിയമ നടപടി. ദക്ഷിണ കൊറിയൻ എതിരാളികൾക്കൊപ്പം ഒളിമ്പിക് പോഡിയത്തിൽ നിന്ന് സെൽഫിയെടുത്ത ഉത്തര കൊറിയൻ താരങ്ങൾക്കെതിരെയാണ് നടപടിയുണ്ടാവുക. ഉത്തര കൊറിയൻ ടേബിൾ ടെന്നീസ് താരങ്ങളായ കിം കും-യോംഗിനെയും റി ജോംഗ്- സിക്കിനെയും ആശയപരമായ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം നടപടിയെടുക്കാനാണ് തീരുമാനം. ലോകത്തെ ഏറ്റവും സായുധമായ അതിർത്തികളിൽ ഒന്നിന്റെ എതിർവശങ്ങളിൽ ജീവിക്കുമ്പോഴും, കുറഞ്ഞ സമയത്തേക്കെങ്കിലും അവർ പരസ്പരം സ്‌നേഹം പങ്കുവക്കാനും, സൗഹൃദം പുലർത്താനും ശ്രമിക്കുന്നത് കായികരംഗത്തെ ആളുകൾ തമ്മിലുള്ള ആത്മബന്ധത്തെ വരച്ചുകാട്ടുന്നു. south korea punishment
പാരിസ് ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ഇത്. വിഭജിച്ച കൊറിയൻ ഉപദ്വീപിന്റെ ഇരുവശങ്ങളിൽ നിന്നും എത്തി, കളിക്കാർ പകർത്തിയ ഒരു ചിത്രം ഉത്തര കൊറിയയിലെ കളിക്കാരെ പ്രതികൂലമായി ബാധിച്ചത് ആളുകൾ കൗതുകത്തോടെ നോക്കിക്കാണുകയാണ്. കൊറിയൻ ശൈലിയിലുള്ള പിംഗ്-പോംഗ് നയതന്ത്രത്തിന്റെ സമയത്ത് ദക്ഷിണ കൊറിയ മിക്‌സഡ് ഡബിൾസ് താരങ്ങളായ ലിം ജോ-ഹൂൺ, ഷിൻ യു ബിൻ, ഉത്തര കൊറിയൻ ജോഡികളായ കിം കും യോങ്-റി ജോങ് സിക്ക് എന്നിവർ കഴിഞ്ഞ മാസം സൗത്ത് പാലസ് രീനയിൽ വച്ച് സ്വർണവും വെങ്കലവും നേടിയ ശേഷം പോഡിയത്തിൽ വച്ച് എടുത്ത സെൽഫിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചൈനീസ് സ്വർണ മെഡൽ ജേതാക്കളായ വാങ്- ചുക്കിൻ, സൺ യിങ്‌ഷ എന്നിവരും ഫോട്ടോയിലുൾപ്പെടുന്നു. ചിത്രങ്ങളിലൊന്ന് ഗെയിംസിന്റെ ഔദോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചപ്പോൾ നിരവധി ആളുകൾ ചിത്രം ലൈക് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തു. അതെ സമയം പീപ്പിൾസ് മാഗസിൻ പാരീസ് കായിക മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത മികച്ച 12 ചിത്രങ്ങളിലൊന്ന് ഇതായിരുന്നു.
എന്നാൽ ഉത്തര കൊറിയൻ താരങ്ങളെ പ്രത്യയശാസ്ത്ര പരിശോധനക്ക് വിധേയരാക്കിയതായി വാർത്തകൾ പുറത്തുവരികയാണ്. ഉത്തര കൊറിയൻ ഒളിമ്പിക് കമ്മിറ്റിയിലെ അംഗങ്ങളും താരങ്ങളും ഒരു മാസത്തെ പ്രത്യയശാസ്ത്രപരമായ സ്‌ക്രബിങ്ങിനു വിധേയരായി എന്നാണു പുറത്തുവരുന്ന വാർത്തകൾ. ദക്ഷിണേന്ത്യ ഉൾപ്പെടുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹമത്സരാർത്ഥികളുമായി ഇടപഴകരുതെന്ന് രാജ്യത്തെ അത്‌ലറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, അതുകൊണ്ട് ഇപ്പോൾ നടന്നത് നിയമലംഘനമായതിനാൽ കായിക താരങ്ങൾ നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നുമാണ് പ്രാഥമിക നിഗമനം. ഉത്തര കൊറിയൻ ഭരണകൂടം രാജ്യത്തിൻറെ ‘നമ്പർ വൺ’ ശത്രു എന്ന് പ്രഖ്യാപിച്ച രാജ്യത്തെ കായിക താരങ്ങളുമായി ഇടപഴകിയതിനെക്കുറിച്ച് പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ ടേബിൾ ടെന്നിസ് താരങ്ങൾ വിമർശനത്തിന് വിധേയരായതായി ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തിന്റെ പൊതു ശത്രുക്കൾ അടുത്ത് നിൽക്കുമ്പോളെങ്ങനെയവർക്ക് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ സാധിക്കുന്നുവെന്നും റിപ്പോർട്ട് ചോദ്യമുന്നയിക്കുന്നു. 1950-53 കാലഘട്ടത്തിൽ ഇരു കൊറിയൻ ഉപദ്വീപുകളും തമ്മിലുള്ള സംഘർഷം ഒരു സന്ധിയിൽ അവസാനിച്ചിരുന്നുവെങ്കിലും ഉടമ്പടിയിലില്ലാത്ത സംഘർഷം രൂക്ഷമായിരിക്കുന്ന സമയത്താണ് താരങ്ങൾ സെൽഫി എടുത്തത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുത്തു എന്നാരോപിച്ചുകൊണ്ട് ആറു മണിക്കൂറോളം താരങ്ങൾ ചോദ്യം ചെയ്യൽ നേരിട്ടു. അതേ സമയം ടീമിന്റെ പരിശീലകനെ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. റിപ്പോർട്ടിൽ ടേബിൾ ടെന്നിസ് താരങ്ങൾ വിമർശനത്തിന് വിധേയരായതായി ചൂണ്ടിക്കാണിക്കുന്നു. ഒളിമ്പിക്സ് ചാർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതു പ്രകാരം എല്ലാ കായിക താരങ്ങളെയും ഉപദ്രവങ്ങളിൽ നിന്നും ദുരുപയോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് ഉത്തരവാദിത്വമുണ്ടെന്നും, ഉത്തര കൊറിയൻ അത്‌ലറ്റുകൾ ഭയക്കേണ്ടതില്ലെന്നും ഹ്യുമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് ചെയ്തു. കിമ്മും, റിയും സിൽവർ മെഡൽ നേടിയെങ്കിലും മറ്റ് അത്‌ലറ്റുകൾ മോശം പ്രകടനത്തിന് ശിക്ഷിക്കപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
content summary; north korean table tennis selfie paris olympics south korea punishment