പാരിസിലെ നോട്രെ ഡാം കത്തീഡ്രലിന്റെ പുനഃസ്ഥാപനം ലോകത്തിന് അമ്പരപ്പിക്കുന്ന പ്രതീക്ഷ നൽകുന്നതാണെന്ന് വ്യക്തമാക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. അഞ്ച് വർഷം മുൻപ് ഉണ്ടായ തീപിടുത്തിൽ കത്തീഡ്രൽ കത്തി നശിച്ചിരുന്നു, അപകടത്തിന് ശേഷം വീണ്ടും തുറന്നു പ്രവർത്തിക്കാൻ പോകുന്നു എന്ന വാർത്ത മാധ്യമങ്ങളോട് പറയുമ്പോഴായിരുന്നു ഈ പരാമർശം.Notre Dame reopening
പ്രസിഡന്റ് മാക്രോണിനൊപ്പം ഭാര്യ ബ്രിജിറ്റ്, പാരീസ് ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ച് എന്നിവരും, ഫ്രാൻസിൻ്റെ ദേശീയ സ്മാരകങ്ങളുടെ ചീഫ് ആർക്കിടെക്റ്റായ ഫിലിപ്പ് വില്ലെന്യൂവും വെള്ളിയാഴ്ച രാവിലെ പുനഃനിർമ്മിച്ച മധ്യകാല കത്തീഡ്രലിന് ചുറ്റും സന്ദർശിച്ചിരുന്നു.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ അടുത്തിടെ പാരീസിലെ പുനഃസ്ഥാപിച്ച നോട്ട്-ഡാം കത്തീഡ്രൽ സന്ദർശിച്ചിരുന്നു. അതിനുള്ളിൽ, യേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ രംഗങ്ങൾ കാണിക്കുന്ന മനോഹരമായ ക്ലോച്ചർ നോർഡ് ഡു ചൂർ എന്ന ചുവരിലെ കൊത്തുപണികളെ അദ്ദേഹം അഭിനന്ദിച്ചു. പ്രസിദ്ധമായ റോസ് വിൻഡോകൾ വൃത്തിയാക്കി പഴയ സൗന്ദര്യത്തിലേക്ക് പുനഃസ്ഥാപിച്ചതും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. കത്തീഡ്രലിൻ്റെ ഐക്കണിക് ശിഖരത്തിനുള്ളിൽ, പുനരുദ്ധാരണ സമയത്ത് ഏർപ്പെടുത്തിയ പല അസാമാന്യ കലാവിരുത് അദ്ദേഹത്തെ ഏറെ ആകർഷിച്ചിരുന്നു.
തീപിടുത്തത്തിൽ കത്തി നശിച്ച ശിഖരം പുനർനിർമ്മിക്കുന്നതിനായി, ഒരു മരപ്പണിക്കാരൻ നാലു മാസം ശ്രദ്ധാപൂർവം ഓക്ക് മരങ്ങളിൽ നിന്ന് 3,000 തടി ഡോവലുകൾ തയ്യാറാക്കി. “നമ്മുടെ പൈതൃകം വളരെ വൈവിധ്യവും സമ്പന്നവുമാണ്. അതേ സാങ്കേതിക വിദ്യകൾ പുനർനിർമ്മിക്കാൻ നോട്രെ ഡാം ഞങ്ങളെ അനുവദിച്ചു”. പുനരുദ്ധാരണത്തിന് മേൽനോട്ടം വഹിച്ച വില്ലെന്യൂവ്, പരമ്പരാഗത സാങ്കേതിക വിദ്യകൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം പറയുന്നു.
തൻ്റെ സന്ദർശന വേളയിൽ, മാക്രോൺ 1,300 ഓളം കരകൗശല തൊഴിലാളികളെ അഭിസംബോധന ചെയ്തു, “വീണ്ടും തുറക്കുന്ന സമയത്തെ ആളുകളുടെ ഞെട്ടൽ തീപിടുത്തത്തിന്റെ സമയത്തുണ്ടായ അത്രയും വലുതായിരിക്കും, പക്ഷേ അത് പ്രതീക്ഷയുടെ ഞെട്ടലായിരിക്കും.” കത്തീഡ്രലിൻ്റെ മേൽക്കൂരയും ശിഖരവും തീപിടുത്തത്തിൽ നശിച്ച് പോയിരുന്നു ഇത് പുനനിർമിച്ച് അഞ്ചര വർഷത്തിന് ശേഷം ഡിസംബർ 7 ന് വീണ്ടും തുറക്കും.
2019 ലെ വിനാശകരമായ തീപിടുത്തത്തിന് ശേഷം നോട്രെ ഡാം കത്തീഡ്രൽ പുനഃസ്ഥാപിക്കാൻ സഹായിച്ച എല്ലാവർക്കും പ്രസിഡൻ്റ് മാക്രോൺ നന്ദി പറഞ്ഞു. അവരുടെ കഠിനാധ്വാനത്തെയും നിശ്ചയദാർഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു, “കത്തീഡലിലെ തീപിടുത്തം ഒരു ദേശീയ മുറിവായിരുന്നു, നിങ്ങളാണ് അതിന് പ്രതിവിധി കണ്ടെത്തിയത്.” കത്തീഡ്രൽ സംരക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ധീരരായ അഗ്നിശമന സേനാംഗങ്ങൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
2019 ഏപ്രിൽ 15 ന് ഉണ്ടായ തീപിടുത്തം ലോകമെമ്പാടുമുള്ള ആളുകൾ ടിവിയിൽ കണ്ടിരുന്നു. അത് കത്തീഡ്രലിൻ്റെ മേൽക്കൂരയും ശിഖരങ്ങളും നശിപ്പിച്ചു. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അന്വേഷകർ പറയുന്നു, ഒരുപക്ഷേ വലിച്ചെറിഞ്ഞ സിഗരറ്റ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് മൂലമാകാമെന്നാണ് ധാരണ.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ 2019 ലെ വിനാശകരമായ തീപിടുത്തത്തിന് ശേഷം അഞ്ച് വർഷത്തിനുള്ളിൽ നോട്രെ ഡാം കത്തീഡ്രൽ “എന്നത്തേക്കാളും മനോഹരമായി” പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ദശലക്ഷക്കണക്കിന് ഡോളർ സംഭാവനകൾക്കും നൂറുകണക്കിന് വിദഗ്ദ്ധരായ കരകൗശല വിദഗ്ധരുടെ കഠിനാധ്വാനത്തിനും ശേഷം, മാക്രോണിൻ്റെ വാഗ്ദാനം പാലിക്കപ്പെട്ടു. പുനർനിർമ്മിച്ച കത്തീഡ്രൽ പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ മാക്രോൺ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു, “നൗസ് വൈ സോംസ്” (ഇവിടെ ഞങ്ങൾ ഉണ്ട്), എഡിത്ത് പിയാഫിൻ്റെ നോട്രെ ഡാം ഡി പാരീസ് എന്ന ഐക്കണിക് ഗാനത്തോടൊപ്പമാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്.
ഡിസംബർ 7 ന് കത്തീഡ്രൽ ഔദ്യോഗികമായി പൊതുജനങ്ങൾക്കായി വീണ്ടും തുറക്കപ്പെടും.
തീപിടുത്തത്തിന് മുമ്പ്, ഒരു വർഷം ഏകദേശം 12 ദശലക്ഷം ആളുകൾ നോട്രെ ഡാം സന്ദർശിച്ചിരുന്നു. പുനരാരംഭിച്ചതിന് ശേഷം സന്ദർശകരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കത്തീഡ്രലിലേക്കുള്ള പ്രവേശനം സൗജന്യമായി തുടരുമെങ്കിലും, ഡിസംബർ ആദ്യം ആരംഭിക്കുന്ന ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനത്തിലൂടെ സന്ദർശകർ ഒരു പ്രത്യേക സമയ സ്ലോട്ട് ബുക്ക് ചെയ്യേണ്ടതുണ്ട്.Notre Dame reopening
content summary; Notre Dame reopening offers ‘shock of hope’, says Emmanuel Macron