June 06, 2026 |
Share on

ഓപ്പറേഷന്‍ സിന്ദൂര്‍ : കൊല്ലപ്പെട്ട ഭീകരരില്‍ മസൂദ് അസറിന്റെ ബന്ധുക്കളും

ആക്രമണത്തില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരും രണ്ട് ജയ്‌ഷെ ഭീകരവാദികളും കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ജയ്‌ഷെ ഭീകര തലവന്‍ മസൂദ് അസറിന്റെ സഹോദരി ഭര്‍ത്താക്കന്മാരായ ഹാഫിസ് മുഹമ്മദ് ജമീലും മുഹമ്മദ് യൂസഫ് അസറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരും രണ്ട് ജയ്‌ഷെ ഭീകരവാദികളും കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം.

ജയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരായ മുഹമ്മദ് യൂസഫ് അസര്‍, മുഹമ്മദ് ഹസന്‍ ഖാന്‍, ഹാഫിസ് മുഹമ്മദ് ജമീല്‍ എന്നിവരും ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരായ മുദാസര്‍ ഖാദിയാന്‍ ഖാസ്, ഖാലിദ് എന്നിവരുമാണ് കൊല്ലപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രതികാരമായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഭീകരസംഘടനകളുടെ ഒമ്പത് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ അഞ്ച് ക്യാമ്പുകളും പാകിസ്ഥാനിലെ നാല് ഭീകരക്യാമ്പുകളുമാണ് സൈന്യം തകര്‍ത്തത്. മെയ് ഏഴിന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു ഇന്ത്യന്‍ സേനയുടെ ആക്രമണം.

അതേസമയം, ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ പാകിസ്ഥാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് മുദാസര്‍ ഖാദിയാന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങില്‍ പാക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പാക് ആര്‍മി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരില്‍ റീത്ത് വയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കൂടാതെ പാക് ആര്‍മിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങില്‍ പങ്കെടുത്ത ചിത്രവും പുറത്തുവന്നിട്ടുണ്ട്. ആഗോള ഭീകരനായ ഹാഫിസ് അബ്ദുള്‍ റൗഫിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. Operation sindoor: masood azhar’s relatives among the terrorists killed  

Content Summary: Operation sindoor: masood azhar’s relatives among the terrorists killed

Leave a Reply

Your email address will not be published. Required fields are marked *

×