June 04, 2026 |
Share on

ഞങ്ങളുടെ കൈവശം തെളിവുകളുണ്ട്; പ​ഹൽ​ഗാം ഭീകരരെ വധിച്ചുവെന്ന് സ്ഥിരീകരിച്ച് അമിത് ഷാ

മൂവരും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

ഓപ്പറേഷൻ മഹാദേവിലൂടെ ഇന്ത്യൻ സൈന്യം വധിച്ച മൂന്ന് ഭീകരരും പ​ഹൽ​ഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട ലോക്സഭ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. സുലൈമാൻ എന്ന ഫൈസൽ, അഫ്​ഗാൻ, ജിബ്രാൻ എന്നീ ഭീകരെയാണ് ഡച്ചി​ഗാം വനമേഖലയിൽ വച്ച് ഇന്ത്യൻ സൈന്യം വധിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി.

മൂവരും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുലൈമാൻ ഒരു എൽഇടി കമാൻഡർ ആയിരുന്നു. ​ഗ​ഗാം​ഗീർ ആക്രമണത്തിൽ ഇയാൾക്ക് പങ്കുള്ളതായാണ് റിപ്പോർട്ട്. മൂന്ന് ഭീകരരെയും വധിച്ച സുരക്ഷാ ഉ​ദ്യോ​ഗസ്ഥ‌ർക്ക് അമിതാ ഷാ നന്ദി പറയുകയും ചെയ്തു. പ​ഹൽ​ഗാമിലെ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയും ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചതിന് പുറമേ പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ തകർത്തതിനെക്കുറിച്ചും അമിത് ഷാ പരാമർശിച്ചു. ഓപ്പറേഷൻ മഹാദേവിലൂടെ ഭീകരരെ വധിച്ച നടപടിയിൽ സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിച്ചു.

പാകിസ്ഥാനിലേക്ക് രക്ഷപ്പെടാൻ ഭീകരരെ അനുവദിച്ചില്ല. പഹൽഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ സ്ഥിരം നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. മെയ് 22ന് ഇവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. അന്നു മുതൽ തുടങ്ങിയ ഓപ്പറേഷനാണ് ഭീകരരെ വധിക്കുന്നതിലേക്ക് നയിച്ചത്. ഭീകരരെ സഹായിച്ചവരെ നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഈ ഭീകരരെ തിരിച്ചറിഞ്ഞു. ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹൽഗാമിൽ ഉപയോഗിച്ച അതേ ആയുധങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.

ഭീകരരുടെ ഐഡന്റിറ്റി സംബന്ധിച്ച് കോൺ​ഗ്രസ് നേതാവ് ചിദംബരം ഉൾപ്പെടെ സംശയം ഉന്നയിച്ചിരുന്നു. അതിനും അമിത് ഷാ മറുപടി നൽകിയിരുന്നു. ഇവരുടെ പക്കൽ നിന്ന് സൈന്യം തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. അവർ ഉപയോ​ഗിച്ച് കൊണ്ടിരുന്ന റൈഫിളുകളും ചോക്ലേറ്റുകളും പാകിസ്ഥാൻ നിർമ്മിതമാണെന്നും അമിത് ഷാ വ്യക്തമാക്കി.

content summary: “Our forces have concrete evidence,” says Amit Shah, confirming the killing of terrorists involved in the Pahalgam attack

Leave a Reply

Your email address will not be published. Required fields are marked *

×