June 06, 2026 |

‘ഞങ്ങൾ കശ്മീരികൾ കൊല്ലപ്പെട്ടവരെയെല്ലാം ഓർത്ത് ദുഖിക്കുന്നു’; സഞ്ചാരികളെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ്റെ കുടുംബം

അക്രമികളിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് ധൈര്യം കൈവിടാതെ പോരാടുന്നതിനിടെയായിരുന്നു ആദിലിന് വെടിയേറ്റത്

പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ മൂത്തമകൻ സയ്യിദ് ആദിൽ ഹുസൈന്റെ മൃതദേഹത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ വീട്ടുകാർ. പഹൽഗാമിൽ ചൊവ്വാഴ്ച്ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏക കാശ്മീർ സിവിലിയനാണ് ആദിൽ. വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് എത്തിക്കുന്ന ജോലിയാണ് ആദിലിന്.അക്രമികളിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് ധൈര്യം കൈവിടാതെ പോരാടുന്നതിനിടെയായിരുന്നു ആദിലിന് വെടിയേറ്റത്.We Are Mourning Everyone Family of Adil hussain

”ആദിലിനെ ഓർത്ത് മാത്രമല്ല, പഹൽഗാമയിൽ കൊല്ലപ്പെട്ട വിനോദസഞ്ചാരികളെ ഓർത്തും ദുഃഖമുണ്ട്.” ആദിലിന്റെ ബന്ധു ഖാലിദ പർവീൺ കരഞ്ഞുകൊണ്ട് പറഞ്ഞു. കാശ്മീരിന്റെ മുഴുവൻ ഹൃദയം തകർന്നിരിക്കുകയാണ്. കുറ്റവാളികളെ ശിക്ഷിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകണം. ഖാലിദ കൂട്ടിച്ചേർത്തു.

അനന്ത്‌നാഗ് ജില്ലയിലെ ഹപട്‌നാർ ഗ്രാമത്തിലുള്ള വീട്ടിൽ നിന്നും ചൊവ്വാഴ്ച്ച രാവിലെയാണ് ജോലിക്കായി പഹൽഗാമിലേക്ക് പോയതെന്ന് ആദിലിന്റെ അമ്മ പറയുന്നു. ഗോജ്രി ഭാഷ മാത്രം സംസാരിക്കുന്ന അമ്മ മകന്റെ വിയോഗത്തിൽ തകർന്നിരിക്കുകയാണ്. ബൈസരനിലേക്കും, പഹൽഗാമിലേക്കും വിനോദസഞ്ചാരത്തിനെത്തുന്നവർക്ക് കുതിരസവാരി നടത്തുകയായിരുന്നു ആദിൽ.

”കുതിരയുടെ ഉടമ ഒരു ദിവസം 300-400 രൂപ കൂലി നൽകുമായിരുന്നു. തണുപ്പ് കാലം വരുമ്പോൾ അവൻ ജോലിക്കായി ജമ്മുവിലേക്ക് പോകും. അത്രയും കഷ്ടപ്പെട്ടായിരുന്നു അവൻ ഞങ്ങളെ നോക്കിയിരുന്നത്.” ആദിലിന്റെ അമ്മ പറഞ്ഞു. അവനില്ലാതെ ഞങ്ങൾ ഇനി എങ്ങനെ ജീവിക്കുമെന്ന് അറിയില്ല. എന്നും അമ്മ കൂട്ടിച്ചേർത്തു.

മകൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് പിതാവ് സയ്യിദ് ഹൈദർ. ആദിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജോലിക്കായി പോയതെന്നും, ഈ വേർപാട് സഹിക്കാൻ കഴിയുന്നതിന് അപ്പുറമാണെന്നും നിറകണ്ണുകളോടെ ആ പിതാവ് വ്യക്തമാക്കി.

”പഹൽഗ്രാമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന രണ്ടാമത്തെ മകൻ സയ്യിദ് നൗഷാൻ ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിയോടെ വിളിച്ച് ആദിൽ ജോലിക്ക് പോയോ എന്ന് അന്വേഷിച്ചിരുന്നു.” ഹൈദർ പറഞ്ഞു.

ജോലിയുടെ സ്വഭാവത്തിലെ വ്യത്യാസം മൂലം ആദിൽ വൈകുന്നേരം തന്നെ വീട്ടിലെത്താറുണ്ട്. എന്നാൽ വിനോദസഞ്ചാരികൾ വൈകുന്ന പക്ഷം ചില ദിവസങ്ങളിൽ അനിയൻ നൗഷാദിന് പലപ്പോഴും ഹോട്ടലിൽ തന്നെ താമസിക്കേണ്ടി വരാറുണ്ട്.

”എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഞാൻ ആദിലിനെ പലതവണ വിളിച്ചു പക്ഷെ കിട്ടിയില്ല. കുറേ കഴിഞ്ഞ് പഹൽഗാമിൽ ജോലി ചെയ്യുന്ന എന്റെ അനന്തരവൻ വിളിച്ച് പഹൽഗാമിന് എന്തോ അപകടമുണ്ടായി എന്ന് മാത്രം പറഞ്ഞു.രാത്രി ഏകദേശം 10 മണിയോടെയാണ് ഇനി അവൻ ഞങ്ങൾക്കൊപ്പമില്ലെന്ന് അറിഞ്ഞത്.” ആദിലിന്റെ അച്ഛൻ വ്യക്തമാക്കി.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ട 28 പേരിൽ ഒരു നേപ്പാളി പൗരനും ഉൾപ്പെട്ടതായി വ്യക്തമാകുന്നു. കൂടാതെ പതിനേഴ് പേർക്ക് പരിക്കു പറ്റുകയും ചെയ്തിരുന്നു. അതിൽ രണ്ടുപേരുടെ നിലഗുരുതരമാണ്.

വെടിവയ്പ്പ്് അഞ്ച് മുതൽ ഏഴ് മിനിട്ടുവരെ നീണ്ടുനിന്നിരുന്നു എന്നാണ് ആക്രമണത്തിന്റെ ദൃക്‌സാക്ഷിയായ ഒരു കുതിരസവാരിക്കാരൻ വ്യക്തമാക്കി. ആളുകളുടെ നിലവിളി കേട്ട് താൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നും, ആക്രമകാരികളെ കണ്ടില്ല, എന്നാൽ വിനോദസഞ്ചാരികൾ പലദിശകളിലേക്ക് ഓടുകയും പലരും ഓടാൻ കഴിയാതെ വീണുപോവുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

ആദിലിന്റെ മൃതദേഹം വീട്ടിലെത്തുന്നതിനായുള്ള കാത്തിരിപ്പിൽ ആ ഗ്രാമം നിശബ്ദമായി കൂട്ട് നിൽക്കുകയാണ്. അവരുടെ പഴയ വീടിന്റെ മുറ്റത്ത് പ്രായമായവരും കുട്ടികളുമടക്കം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയിട്ടുണ്ട്. അയൽക്കാരും ബന്ധുക്കളും ശവസംസ്‌കാര ചടങ്ങുകൾക്കുള്ള ഒരുക്കത്തിലാണ്.We Are Mourning Everyone Family of Adil hussain

Content summary; ‘We Are Mourning Everyone Who Died With Adil’: Family of Adil hussain

Leave a Reply

Your email address will not be published. Required fields are marked *

×