ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിക്കൊണ്ട് വീഡിയോ; പാക് യുവതിക്കെതിരേ ശിക്ഷ നടപടി

യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു

ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കി വീഡിയോ പോസ്റ്റ് ചെയ്ത പാകിസ്താനി എയര്‍പോര്‍ട്ട് ജീവനക്കാരിക്കെതിരെ ശിക്ഷ നടപടികള്‍. രാജ്യത്തിന്റെ ദേശീയ പതാക അടയാളം ചെയ്ത തൊപ്പി ധരിച്ചുകൊണ്ട് ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ 25 കാരിയായ ജീവനക്കാരി പെരുമാറ്റം ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാണ് രണ്ട് വര്‍ഷത്തേക്ക് യുവതിയുടെ ശമ്പള വര്‍ദ്ധനവും ആനുകൂല്യങ്ങളും തടഞ്ഞുകൊണ്ട് എയര്‍പോര്‍ട്ട് സെക്യൂരിറ്റ് ഫോഴ്‌സ് നടപടി സ്വീകരിച്ചത്. ഭാവിയില്‍ യുവതിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള അച്ചടക്കലംഘനങ്ങള്‍ ഉണ്ടായാല്‍ കടുത്ത ശിക്ഷയ്ക്ക് വിധേയയാക്കുമെന്ന മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്.

സാമൂഹ്യമാധ്യത്തില്‍ വിവാദത്തിനു വഴിവച്ചേക്കാവുന്ന യാതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടരുതെന്ന് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്‌സ് താക്കീത് നല്‍കിയിട്ടുണ്ട്. നേരത്തെ യുവതി ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ വൈറല്‍ ആയിരുന്നു. സിയാല്‍കോട്ട് വമാനത്താവളത്തിലാണ് യുവതി ജോലി നോക്കി വരുന്നത്. കഴിഞ്ഞ മാസം പോളണ്ട് സ്വദേശിയായ പാകിസ്താന്‍ എയര്‍ലൈന്‍സില്‍വച്ച് പാക് പതാക പുതച്ച് ആ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നൃത്തം വച്ചതിന്റെ വീഡിയോയും വൈറല്‍ ആയിരുന്നു. ഈ സംഭവത്തിലും അന്വേഷണം നടന്നു വരികയാണ്.

This post was last modified on September 4, 2018 8:33 am

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment