July 12, 2025 |

പാകിസ്താന്‍ സ്ഥിതി വഷളാക്കുന്നു; നേരിടാന്‍ തയ്യാറാണെന്ന് ഇന്ത്യ

”നിലവില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണ്. പാകിസ്ഥാന്‍ സൈന്യം ഇനിയും പ്രകോപനവുമായി വീണ്ടും വന്നാല്‍, ഇന്ത്യന്‍ സായുധ സേന അതിനെ നേരിടാന്‍ തയ്യാറാണ്.”

പാകിസ്ഥാന്റെ നടപടികള്‍ പ്രകോപനപരമെന്ന് ഇന്ത്യ. ശ്രീനഗര്‍ മുതല്‍ നളിയ വരെയുള്ള 26 ലധികം സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം വ്യോമാക്രമണം നടത്തിയതായും, എന്നാല്‍ ഈ ആക്രമണങ്ങളെകൃത്യമായി ചെറുക്കാന്‍ സൈന്യത്തിന് കഴിഞ്ഞതായും ഇന്ത്യ വ്യക്തമാക്കി.Pakistan is escalating tensions

ഇന്ത്യന്‍ യുദ്ധ വിമാനങ്ങളില്‍ നിന്നുള്ള എയര്‍ ലോഞ്ച്ഡ് പ്രിസിഷന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളായ റഫീക്കി, മുരീദ്, ചക്ലാല, റഹീം, യാര്‍ ഖാന്‍, ജൂനിയ എന്നിവ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതിന്റെ ഫലമായി പാകിസ്ഥാനിലെ രണ്ടിടങ്ങളിലെ റഡാര്‍ സൈറ്റുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാന്റെ സൈന്യം മുന്നോട്ടുള്ള പ്രദേശങ്ങളിലേക്ക് സൈന്യത്തെ വിന്യസിക്കുന്നുണ്ടെന്നും ഇത് സ്ഥിതി കൂടുതല്‍ വഷളാക്കാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയുടെ സായുധ സേന അതീവ ജാഗ്രതയിലാണെന്നും, പ്രവര്‍ത്തന സജ്ജമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയോടൊപ്പം കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും ബ്രീഫിങില്‍ പ്രഖ്യാപിച്ചു.

”നിലവില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണ്. പാകിസ്ഥാന്‍ സൈന്യം ഇനിയും പ്രകോപനവുമായി വീണ്ടും വന്നാല്‍, ഇന്ത്യന്‍ സായുധ സേന അതിനെ നേരിടാന്‍ തയ്യാറാണ്.” വിങ് കമാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി.

പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സിവിലിയന്‍ പ്രദേശങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കുന്നതിന് പാകിസ്ഥാന്‍ ഡ്രോണുകളും, യുദ്ധ ഉപകരണങ്ങളും, യുദ്ധ വിമാനങ്ങളും ഉപയോഗിച്ചതായി വിങ് കമാന്‍ഡര്‍ വ്യോമികയും കേണല്‍ സോഫിയയും പറഞ്ഞു.

നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ സൈന്യം ഡ്രോണുകളും, മറ്റ് ആയുധങ്ങളും ഉപയോഗിച്ചതായി വിങ് കമാന്‍ഡര്‍ വ്യോമിക വ്യക്തമാക്കി. ഉദംപൂര്‍, പത്താന്‍കോട്ട്, ആദംപൂര്‍, ഭുജ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ വ്യോമസേന സ്‌റ്റേഷനുകളിലെ ഉപകരണങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാരമായ പരിക്കുകളില്ലെന്നും വ്യോമിക പറഞ്ഞു.

രാത്രി പന്ത്രണ്ടരയ്ക്ക് ശേഷം പഞ്ചാബിലെ വ്യോമതാവളങ്ങളില്‍ അതിവേഗ മിസൈല്‍ ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് ഭീരുത്വപരമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീനഗര്‍, അവന്തിപൂര്‍,ഉദംപൂര്‍ വ്യോമതാവളങ്ങളിലെ ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ സാധാരണക്കാരുടെ അടിസ്ഥആന സൗകര്യങ്ങള്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ട് ആക്രമിച്ചതായി കേണല്‍ സോഫിയ പറഞ്ഞു.

ഇന്ത്യയുടെ പ്രത്യാക്രമണങ്ങള്‍ വേഗത്തിലെങ്കിലും കൃത്യതയുള്ളതായിരുന്നു. കമാന്‍ഡ് സെന്ററുകള്‍, റഡാര്‍ സൈറ്റുകള്‍, ആയുധ സംഭരണ മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള സൈനിക ലക്ഷ്യങ്ങളെ മാത്രം ലക്ഷ്യം വച്ചായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. റഫീക്കി, മുരീദ്, ചക്ലാല, റഹീം യാര്‍ ഖാന്‍, സുക്കൂര്‍, ജൂനിയ എന്നിവിടങ്ങളിലെ പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ എന്നിവ നമ്മുടെ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. പ്രസൂല്‍, സിയാല്‍കോട്ട്, വ്യോമയാന മേഖലയിലെ റഡാര്‍ സൈറ്റുകള്‍ തകര്‍ത്തത് കൃത്യമായ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു. ഇന്ത്യ നടത്തിയ ഈ ആക്രമണങ്ങളില്‍ കൊളാറ്ററല്‍ നാശനഷ്ടങ്ങള്‍ കുറവാണ്.” അവര്‍ കൂട്ടിച്ചേര്‍ത്തു.

കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, അഖ്‌നൂര്‍ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയതായി വ്യക്തമാക്കി. സൈന്യം ഇതിനെതിരെ കൃത്യമായി ആഞ്ഞടിച്ചു. ഇത് പാകിസ്ഥാന്‍ സൈന്യത്തിന് വലിയ നാശനഷ്ടം ഉണ്ടാക്കിയതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളും, സൈനിക കേന്ദ്രങ്ങളും ആക്രമണത്തിലൂടെ നശിപ്പിച്ചു എന്ന പാകിസ്ഥാന്‍ സ്റ്റേറ്റ് ഏജന്‍സികളുടെ വാദവും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി തള്ളി. ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സാധാരണക്കാര്‍ക്കും, അവര്‍ ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള വ്യാജ പ്രചരണങ്ങള്‍ പാകിസ്ഥാന്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Pakistan is escalating tensions

content summary; Pakistan is escalating tensions; India says it is prepared to respond

Leave a Reply

Your email address will not be published. Required fields are marked *

×