ഓപ്പറേഷൻ സിന്ദൂറിനെ നേരിടാൻ ഓപ്പറേഷൻ ബുന്യനുൻ മർസൂസുമായി പാകിസ്ഥാൻ. ഇന്ത്യയുടെ തിരിച്ചടിക്ക് മറുപടി നൽകി എന്ന നിലക്കാണ് ഓപ്പറേഷൻ ബനിയൻ ഉൾ മർസൂസ് നടപ്പാക്കുന്നതെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഖുർആനിൽ നിന്നുള്ള വാക്യമായ ലെഡിന്റെ മതിൽ എന്നാണ് ബുന്യനുൻ മർസൂസ് കൊണ്ട് അർത്ഥമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പത്താൻകോട്ട് വ്യോമതാവളം, പഞ്ചാബിലെ ബ്രഹ്മോസ് മിസൈൽ സംഭരണ കേന്ദ്രം, ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിലെ ഉധംപൂർ വ്യോമതാവളം എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഓപ്പറേഷൻ ബനിയൻ ഉൾ മർസൂസ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്രീനഗർ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഉച്ചത്തിലുള്ള സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചുവെന്ന ആരോപണമാണ് പാകിസ്ഥാൻ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യൻ യുദ്ധവിമാനങ്ങളിൽ നിന്നുള്ള മിസൈലുകൾ പാക് സൈനിക കേന്ദ്രങ്ങളിൽ പതിച്ചുവെന്നും തുടർന്നാണ് പ്രത്യാക്രമണം നടത്തിയതെന്നും പാകിസ്ഥാൻ ആരോപിച്ച് നൂർ ഖാൻ, ഷോർകോട്ട്, മുറദ് എന്നീ സൈനിക ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തി എന്നാണ് ആരോപിക്കുന്നത്. ഇന്ത്യൻ അതിർത്തി കടന്ന് ഇന്നലെയും പാകിസ്ഥാൻ ജനവാസ മേഖലകളിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇന്ത്യ ഇതിന് മുൻപ് ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് അതിർത്തി കടന്ന് ആക്രമണം നടത്തിയിട്ടുള്ളത്.
ആറ് മിസൈലുകളാണ് ഇന്ത്യൻ സൈന്യം പാക് സൈനിക കേന്ദ്രങ്ങളിൽ പതിച്ചതെന്നാണ് പാകിസ്ഥാന്റെ വാദം. ഇന്ത്യയുടെ മിക്ക മിസൈലുകളും പാകിസ്ഥാൻ സൈന്യം തടഞ്ഞുവെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നത്. ഇതിന് തിരിച്ചടിയെന്നോണം നടപ്പാക്കിയ ഓപ്പറേഷൻ ബനിയൻ ഉൾ മർസൂസിന്റെ ഭാഗമായി
അതേസയം, ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം അതീവ ജാഗ്രതയിലാണെന്നും കൌണ്ടർ-ഡ്രോൺ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യോമ ഭീഷണികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി പാകിസ്ഥാൻ സംഘർഷം വഷളാക്കുകയാണെന്നും ഇന്ത്യൻ സൈന്യം ആരോപിച്ചു.
പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യത്തിൽ പ്രത്യാക്രമണം ഉണ്ടായതോടെ ദേശീയ സുരക്ഷയും രാജ്യത്തിന്റെ ആണവ കമാൻഡും ചർച്ച ചെയ്യാൻ പാകിസ്ഥാൻ നേതൃത്വം യോഗം ചേർന്നിരുന്നു. ആക്രമണങ്ങൾക്ക് പിന്നാലെ പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ രാത്രി വീണ്ടും പ്രകോപനം തുടർന്ന പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സേന എല്ലാം തകർക്കുകയായിരുന്നു. നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങി ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്കുള്ള ഡ്രോൺ ആക്രമണം വരെയെത്തി പാക് പ്രകോപനം. ജമ്മുവിൽ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം.
Content Summary: Pakistan Launches Operation Bunyan al-Marsoos, military operation against India