June 04, 2026 |
Share on

തീവ്രവാദികളെ ലക്ഷ്യമിട്ട് പാക് വ്യോമാക്രമണം; കൊല്ലപ്പെട്ടത് 30 സാധാരണക്കാർ

നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്

പാക്കിസ്ഥാനിലെ ഖൈബർ പഖ്തുന്ഖ്വ പ്രവിശ്യയിലെ തിരാഹ് വാലിയിൽ പാക് സൈന്യം നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളുൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെവരെല്ലാം സാധാരണക്കാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെഹ്‌രീകെ താലിബാൻ പാകിസ്താൻ (TTP) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത്.

ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരുടെയെ നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധി കെട്ടിടങ്ങളാണ് തകർന്ന് വീണത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തകർ ശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ടിടിപി അം​ഗങ്ങൾ ബോംബ് നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന ഒരു സമുച്ചയത്തിൽ സ്ഫോടനമുണ്ടായതാണെന്നും അതിൽ 14 പേർ കൊല്ലപ്പെട്ടതായും ഒരു പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. അമാൻ ഗുൽ, മസൂദ് ഖാൻ എന്നീ താലിബാൻ കമാൻഡർമാർ അവിടെ താവളം സ്ഥാപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. റോഡ്‌സൈഡ് ബോംബുകൾ നിർമ്മിക്കുന്ന ഫാക്ടറിയായി ഈ സമുച്ചയം ഉപയോഗിച്ചിരുന്നതായും പൊലീസ് ഉദ്യോ​ഗസ്ഥൻ ആരോപിച്ചു.

അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന ഈ പ്രവിശ്യയിൽ ഈ വർഷം ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ 605 ഭീകരാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 138 സാധാരണക്കാരും 79 പാകിസ്താൻ പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

Content Summary: Pakistani airstrikes in Khyber Pakhtunkhwa kill 30 civilians. The airstrikes were reportedly carried out on TTP targets in the area

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×