July 09, 2026 |
Share on

പാമോലിന്‍ കേസ്: വി എസ് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീം കോടതി

പാമോലിന്‍ കേസില്‍ വി.എസ് അച്യുതാനന്ദന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വി എസ് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ സുപ്രീം കോടതി, കോടതിയുടെ സമയം വെറുതെ കളയുകയാണെന്നും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോടതിയെ ഉപയോഗിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. കേസ് നീട്ടിക്കൊണ്ടുപോകാന്‍ വി എസ് ശ്രമിച്ചാല്‍ നടപടിയെടുക്കേണ്ടിവരുമെന്നും കോടതി താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു.  രേഖകള്‍ ഹാജരാക്കാന്‍ വി എസിന്റെ അഭിഭാഷകന്‍ രണ്ടാഴ്ച കൂടി സമയം ആവിശ്യപ്പെട്ടപ്പോഴാണ് കോടതി ഈ വിമര്‍ശനം ഉന്നയിച്ചത്. ചീഫ് ജസ്റ്റീസ് ദത്തു […]

പാമോലിന്‍ കേസില്‍ വി.എസ് അച്യുതാനന്ദന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വി എസ് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ സുപ്രീം കോടതി, കോടതിയുടെ സമയം വെറുതെ കളയുകയാണെന്നും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോടതിയെ ഉപയോഗിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. കേസ് നീട്ടിക്കൊണ്ടുപോകാന്‍ വി എസ് ശ്രമിച്ചാല്‍ നടപടിയെടുക്കേണ്ടിവരുമെന്നും കോടതി താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു. 

രേഖകള്‍ ഹാജരാക്കാന്‍ വി എസിന്റെ അഭിഭാഷകന്‍ രണ്ടാഴ്ച കൂടി സമയം ആവിശ്യപ്പെട്ടപ്പോഴാണ് കോടതി ഈ വിമര്‍ശനം ഉന്നയിച്ചത്. ചീഫ് ജസ്റ്റീസ് ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനം നടത്തിയത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×