July 18, 2026 |
Share on

ധനമന്ത്രി കെഎം മാണി ഇനി വിശ്രമിക്കട്ടെയെന്ന് പന്തളം സുധാകരൻ

അഴിമുഖം പ്രതിനിധി ധനമന്ത്രി കെഎം മാണിയെ വിശ്രമിക്കാനനുവദിക്കണമെന്ന് കെപിസിസി വക്താവ് പന്തളം സുധാകരൻ. യുഡിഎഫ് ഇക്കാര്യത്തിൽ കൂട്ടായ തീരുമാനം എടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സംഘർഷഭരിതമായ ഒരു ജീവിതമാണ് അദ്ദേഹം കുറച്ച് നാളായി നയിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്നും പന്തളം സുധാകരൻ പറഞ്ഞു. ധനമന്ത്രിയുടെ ചുമതല തത്കാലം മുഖ്യമന്ത്രി വഹിക്കണം. വന്ദ്യവയോധികനായ മാണി തിരിച്ച് വരാനുള്ള ഊർജ്ജം വിശ്രമത്തിലൂടെ നേടട്ടെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തന്റെ ഫേസ് ബുക്ക് പേജിലാണ് സുധാകരന്റെ കുറിപ്പ്. അടിയന്തിര യുഡിഎഫ് യോഗം […]

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെഎം മാണിയെ വിശ്രമിക്കാനനുവദിക്കണമെന്ന് കെപിസിസി വക്താവ് പന്തളം സുധാകരൻ. യുഡിഎഫ് ഇക്കാര്യത്തിൽ കൂട്ടായ തീരുമാനം എടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സംഘർഷഭരിതമായ ഒരു ജീവിതമാണ് അദ്ദേഹം കുറച്ച് നാളായി നയിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്നും പന്തളം സുധാകരൻ പറഞ്ഞു.

ധനമന്ത്രിയുടെ ചുമതല തത്കാലം മുഖ്യമന്ത്രി വഹിക്കണം. വന്ദ്യവയോധികനായ മാണി തിരിച്ച് വരാനുള്ള ഊർജ്ജം വിശ്രമത്തിലൂടെ നേടട്ടെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തന്റെ ഫേസ് ബുക്ക് പേജിലാണ് സുധാകരന്റെ കുറിപ്പ്. അടിയന്തിര യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് സുധാകരൻറെ കുറിപ്പ്. പന്തളം സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു.

ആദരണീയനായ ധനമന്ത്രി ശ്രീ. കെഎം മാണിക്ക് ഇനി വേണ്ടത് അല്‍പം വിശ്രമമാണ്. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടേയും രാഷ്ട്രീയമായ ആക്രമണങ്ങളുടേയും പത്മവ്യൂഹത്തിലായിരുന്നു മാണി സാര്‍. എന്നാല്‍ അതെല്ലാം ഭേദിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ചെറുത്തുനില്‍പ്പിനേയും അക്രമങ്ങളേയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അങ്ങനെ യുഡിഎഫിനു മുന്നില്‍ വിജയശ്രീലാളിതനായി നില്‍ക്കുകയാണ് ശ്രീ കെ.എം മാണി. എന്നാല്‍ കേരളരാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹം ഇക്കഴിഞ്ഞ നാളുകളില്‍ ഏറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊര്‍ജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേയ്ക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കണം. അതിനിടയില്‍ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീര്‍ച്ചയായും സാധിക്കും. ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരളരാഷ്ട്രീയത്തിലെ സംഘര്‍ഷാന്തരീക്ഷത്തിനും ആ വിശ്രമം അയവു വരുത്തും. ധനമന്ത്രിയുടെ ചുമതല തല്‍ക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കാവുന്നതേയുള്ളൂ. യുഡിഎഫ് ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കണം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×