June 14, 2026 |
Share on

താനൊരു ‘ആം ആദ്മി’; പരിമിതികളേറെയുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍

അഴിമുഖം പ്രതിനിധി താനൊരു സാധാരണ കുടുംബത്തില്‍ ജനിച്ചവനാണെന്നും പരിമിതികളേറെയുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സംസ്ഥാന സമ്മേളന വേദിയില്‍ പൊതു ചര്‍ച്ചക്കുള്ള മറുപടി പറയവെയാണ് പന്ന്യന്‍ വികാരാധീനനായത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പന്ന്യനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് പന്ന്യന്റെ വൈകാരിക മറുപടി. തനിക്ക് എത്ര ശ്രമിച്ചാലും പികെവിയോ, വെളിയമോ, ചന്ദ്രപ്പനോ ആകാന്‍ കഴിയില്ല. പരിമിതികളേറെയുണ്ടെങ്കിലും താന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിച്ചിട്ടില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. പേമെന്റ് സീറ്റ് വിവാദത്തില്‍ മാതൃകാപരമായ നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും അദ്ദേഹം […]

അഴിമുഖം പ്രതിനിധി

താനൊരു സാധാരണ കുടുംബത്തില്‍ ജനിച്ചവനാണെന്നും പരിമിതികളേറെയുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സംസ്ഥാന സമ്മേളന വേദിയില്‍ പൊതു ചര്‍ച്ചക്കുള്ള മറുപടി പറയവെയാണ് പന്ന്യന്‍ വികാരാധീനനായത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പന്ന്യനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് പന്ന്യന്റെ വൈകാരിക മറുപടി.

തനിക്ക് എത്ര ശ്രമിച്ചാലും പികെവിയോ, വെളിയമോ, ചന്ദ്രപ്പനോ ആകാന്‍ കഴിയില്ല. പരിമിതികളേറെയുണ്ടെങ്കിലും താന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിച്ചിട്ടില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. പേമെന്റ് സീറ്റ് വിവാദത്തില്‍ മാതൃകാപരമായ നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പന്ന്യന്‍ രവീന്ദ്രന്‍ ഫുട്‌ബോള്‍ കമന്ററി പറഞ്ഞ് നടന്നും, മുടിമുറിച്ച് നടന്നും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുകയാണെന്നും സോളാര്‍സമരത്തില്‍ മാധ്യമ ശ്രദ്ധ നേടുന്നതിനുവേണ്ടി സിപിഎമ്മിനെ വിമര്‍ശിക്കുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×