February 19, 2025 |

ബലം പ്രയോഗിച്ച് മരുന്ന് നൽകി, ലൈംഗികമായി ദുരുപയോഗം ചെയ്തു; ദുരനുഭവം തുറന്ന് പറഞ്ഞ് പാരീസ് ഹിൽട്ടൺ

മാനസികാഘാതങ്ങൾ മാത്രം സമ്മാനിച്ച രണ്ട് വർഷങ്ങൾ

കൗമാരപ്രായത്തിൽ റസിഡൻഷ്യൽ യൂത്ത് പ്രോഗ്രാമിൽ ആയിരുന്ന കാലത്ത് തനിക്ക് ഏൽക്കേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്കൻ സോഷ്യലിസ്റ്റും മാധ്യമ പ്രവർത്തകയുമായ പാരിസ് ഹിൽട്ടൺ. ആ സമയത്ത് തനിക്ക് ബലം പ്രയോഗിച്ച് മരുന്ന് നൽകിയതായും ജീവനക്കാർ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും പാരീസ് തുറന്ന് പറഞ്ഞു. കൂടാതെ, തടഞ്ഞ് നിർത്തി ഇടനാഴിയിലൂടെ വലിച്ചിഴക്കുകയും നഗ്നയാക്കി ഏകാന്ത തടവറയിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്നും വ്യക്തമാക്കി. ശിശുക്ഷേമ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന കോൺഗ്രസ് പാനലിനോട് സംസാരിക്കുകയായിരുന്നു പാരിസ് ഹിൽട്ടൺ. കുട്ടികൾക്ക് മെച്ചപ്പെട്ട സംരക്ഷണം നൽകണമെന്ന് ശക്തമായി വാദിക്കുന്ന പാരിസ് ഹിൽട്ടൺ, ജൂൺ 27 ബുധനാഴ്ചയാണ് ഹൗസ് കമ്മിറ്റിയോട് വെളിപ്പെടുത്തൽ നടത്തിയത്. paris hilton

മാതാപിതാക്കളുടെ അനുവാദത്തോടെ തന്നെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി നാല് വ്യത്യസ്ത യുവജന കേന്ദ്രങ്ങളിലേക്ക് അയച്ചതായി 43 കാരിയായ പാരിസ് ഹിൽട്ടൺ പറയുന്നു. ‘ മാതാപിതാക്കളുടെ ഇഷ്ടങ്ങൾക്ക് വിപരീതമായി പെരുമാറിയതിനാണ് അവർ തന്നെ യുവജന കേന്ദ്രങ്ങളിലേക്ക് അയച്ചത്. പ്രശ്‌നബാധിതരായ കൗമാരക്കാരെ അച്ചടക്കം പഠിപ്പിക്കുന്നുവെന്ന വ്യാജ പരസ്യങ്ങളിൽ അവർ കബളിപ്പിക്കപ്പെടുകയായിരുന്നു’ എന്നും പാരീസ് ഹിൽട്ടൺ പറയുന്നു.

കഠിനമായ പ്രണയ ങ്ങളിൽ നിന്ന് പിന്മാറാനും പെരുമാറ്റ പരിഷ്കരണങ്ങൾ നടത്താനുമുള്ള ഇത്തരം ചികിത്സാ ബോർഡിംഗ് സ്കൂളുകൾ, മിലിട്ടറി-സ്റ്റൈൽ ബൂട്ട് ക്യാമ്പുകൾ, ജുവനൈൽ ജസ്റ്റിസ് സൗകര്യങ്ങൾ, എന്നിവ 50 ബില്യൺ ഡോളർ വ്യവസായമാണെന്നാണ് പാരീസ് ഹിൽട്ടൺ പറഞ്ഞത്.

ഒറ്റപ്പെടലിന്റെയും മാനസിക ആഘാതങ്ങളും മാത്രം സമ്മാനിച്ച സമയമായിരുന്നു അതെന്നും വീട്ടിലേക്കുള്ള ഫോൺ വിളികൾ വരെ അവർ നിയന്ത്രിച്ചിരുന്നതിനാൽ എന്താണ് നടക്കുന്നതെന്ന് ആരെയും അറിയിക്കാൻ സാധിച്ചിരുന്നില്ലെന്നും പാരീസ് ഹിൽട്ടൺ പറഞ്ഞു.

‘ ഇത്തരം യുവജന കേന്ദ്രങ്ങളിൽ എന്താണ് നടക്കുന്നത് എന്ന് പുറം ലോകത്തെത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കുട്ടികൾ പറയുന്നത് പലപ്പോഴും മാതാപിതാക്കൾ വിശ്വസിക്കില്ല കാരണം, വീടുകളിലേക്ക് തിരികെ പോകാനായി അവർ നുണ പറയുകയാണെന്ന് മാതാപിതാക്കളെ ഇത്തരം സ്ഥാപനങ്ങൾ വിശ്വസിപ്പിക്കും’ എന്നും പാരീസ് ഹിൽട്ടൺ പാനലിനോട് പറഞ്ഞു.

റസിഡൻഷ്യൽ യൂത്ത് പ്രോഗ്രാമുകളുടെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്ത സ്റ്റോപ്പ് ഇൻസ്റ്റിറ്റ്യൂഷണൽ ചൈൽഡ് അബ്യൂസ് ആക്ട് പാസാക്കണമെന്ന് ഹിൽട്ടൺ നിയമനിർമ്മാതാക്കളോട് ആവശ്യപ്പെടുകയും, യുവജന സൗകര്യങ്ങളിലുള്ള കുട്ടികൾക്കായുള്ള ‘ ബിൽ ഓഫ് റൈറ്റ്സ്’-നു വേണ്ടി വാദിക്കുകയും ചെയ്തു.

പാരീസ് ഹിൽട്ടൺ പഠിച്ചിരുന്ന പ്രൊവോ കാന്യോൺ സ്‌കൂൾ, പാരീസ് ഹിൽട്ടൻ്റെ ആരോപണങ്ങളോട് പ്രതികരിച്ചു, ‘ നിലവിലിപ്പോൾ വ്യത്യസ്ത മാനേജ്മെൻ്റിന് കീഴിലാണെന്നും അതിനാൽ മുമ്പുള്ള പ്രവർത്തനങ്ങളെക്കുറിച്ചോ വിദ്യാർത്ഥികളുടെ അനുഭവത്തെക്കുറിച്ചോ അഭിപ്രായം പറയാൻ കഴിയില്ല എന്നാണ് പറഞ്ഞത്. സ്‌കൂൾ ഘടനാപരമായ അന്തരീക്ഷം പ്രദാനം ചെയ്യുകയും ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുകയും ബിഹേവിയറൽ ഹെൽത്ത് തെറാപ്പികളുൾപ്പടെ വൈകാരികവും പെരുമാറ്റപരവും മാനസികവുമായ ആവശ്യങ്ങളുള്ള യുവജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നത് തുടരും’ എന്നും വ്യക്തമാക്കി.

ഈ പ്രോഗ്രാമുകൾ എല്ലാം രോഗശാന്തിയും വളർച്ചയും വാഗ്ദാനം ചെയ്തുകൊണ്ടുള്ളതാണ്, പക്ഷെ രണ്ട് വർഷത്തോളം സംസാരിക്കാനോ സ്വതന്ത്രമായി നടക്കാനോ എന്തിനേറെ പറയുന്നു ജനാലയിലൂടെ പുറത്തേക്ക് നോക്കാൻ പോലും അനുവദിച്ചില്ലെന്നും ഹിയറിംഗിൽ, പാരീസ് ഹിൽട്ടൺ പറഞ്ഞു. തന്നോടൊപ്പം തന്റെ മാതാപിതാക്കളും വഞ്ചിക്കപെട്ടുവെന്നും പാരീസ് കൂട്ടിച്ചേർത്തു.

 

convey summary;  Paris Hilton testifies she was ‘force-fed medications and sexually abused’ while institutionalized as a teen

×