March 27, 2025 |

50 വര്‍ഷം മുമ്പ് മുത്തച്ഛന് നഷ്ടപ്പെട്ടത് ഇടിച്ചു നേടി ജെയ്‌സ്മിന്‍

ഇടിക്കൂട്ടില്‍ ചരിത്രം രചിക്കാന്‍ 23-കാരി

ലോകത്തിന്റെ ഇടിക്കൂട്ടില്‍ ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് ഹരിയാനയില്‍ നിന്നുള്ള 23-കാരി ജെയ്സ്മിന്‍ ലംബോറിയ. പാരീസ് ഒളിമ്പിക്‌സില്‍ ബോക്സിംഗ് യോഗ്യത നേടിയപ്പോള്‍ ഭിവാനിയിലെ ഹലുവാസ് ഗേറ്റിനടുത്തുള്ള ജെയ്സ്മിന്റെ കുടുംബം അത്യാഹ്ലാദത്തിലാണ്. കാരണം ആ കുടുംബത്തിന് അതൊരു സ്വപ്‌ന സാക്ഷാല്‍ക്കാരം കൂടിയാണ്. ആ സ്വപ്‌നം മറ്റൊരുടേതുമല്ല അരനൂറ്റാണ്ട് മുന്‍പ് ഇന്ത്യയുടെയും ഏഷ്യയുടെയും ഇടിക്കൂട്ടിലെ ഇതിഹാസമായിരുന്ന ക്യാപ്റ്റന്‍ ഹവാ സിങിന്റെതാണ്. സിങിന്റെ കുടുംബത്തില്‍ നിന്നാണ് ജെയ്സ്മിന്‍ ലംബോറിയ വരുന്നത്. ഇടികൂട്ടില്‍ കയറിയ നാള്‍ മുതല്‍ അവളെ ആകര്‍ഷിച്ചതും അവള്‍ കേട്ട് വളര്‍ന്നതും പ്രശസ്തനായ ആ മുത്തശ്ശന്റെ കഥയാണ്. അദ്ദേഹം വളരെയേറെ ആശിച്ചിട്ടും നടക്കാതെ പോയ ഒളിമ്പിക്‌സ് അവസരം ലഭിക്കുമ്പോള്‍ ഇഹലോകം വെടിഞ്ഞ അദ്ദേഹത്തിനോടുള്ള ആദരവ് കൂടിയാവുകയാണ്. 1966ലും 1970ലും ഏഷ്യന്‍ ഗെയിംസുകളില്‍ ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു ഹവ സിങ്. 1974ല്‍ വെള്ളി മെഡലും രാജ്യത്തിന് സംഭാവന ചെയ്തു. Paris Olympics 2024: Hawa Singh Jaismine Lamboriya.

എന്റെ അച്ഛന്‍ ക്യാപ്റ്റന്‍ ഹവ സിങ് രണ്ട് തവണ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ ആയിരുന്നു. പക്ഷെ കരിയറില്‍ അദ്ദേഹത്തിന് ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള അവസരം ലഭിച്ചില്ല. എന്നാല്‍ ഇന്ന് ജെയ്സ്മിനിലൂടെ അച്ഛന്റെ ഒളിമ്പിക്‌സ് സ്വപ്‌നം പൂവണിയാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞ കാലത്ത് ജെയ്സ്മിന്‍ ജനിച്ചിട്ടുപോലുമില്ല. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ അവളെ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് കാണുന്നതില്‍ സന്തോഷിക്കുമായിരുന്നു- ക്യാപ്റ്റന്‍ ഹവാ സിങിന്റെ മകന്‍ കോച്ച് സഞ്ജയ് സിങ് പറഞ്ഞു. ജെയ്സ്മിന്‍ ഒളിമ്പിക്‌സ് മെഡല്‍ രാജ്യത്തിനായി നേടുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

ഭിവാനിയിലെ കൂട്ടുകുടുംബത്തിലാണ് ജെയ്സ്മിന്‍ വളര്‍ന്നത്. മകളെ പഠിപ്പിച്ച് ജോലിക്കാരിയാക്കുക എന്നതായിരുന്നു അച്ഛന്‍ ജയ്വീറിന്റെ ആദ്യ ചിന്ത. ജെയ്‌സ്മിന്‍ അടക്കം മൂന്ന് പെണ്‍മക്കളായിരുന്നു അദ്ദേഹത്തിന്. മറ്റ് രണ്ട് പെണ്‍മക്കളും അകാലത്തില്‍ മരണപ്പെട്ടതോടെ ജെയ്സ്മിന്‍ ആയിരുന്നു ഏക പ്രതീക്ഷ. അതുകൊണ്ട് തന്നെ മകളെ ഇഷ്ടമുള്ളത് ചെയ്യാന്‍ വിടുകയായിരുന്നു താന്‍, ആ തീരുമാനം ശരിയായിരുന്നെന്നും പിതാവായ ജയ് വീര്‍ പറയുന്നു. ചെറുപ്പത്തില്‍ ഡാന്‍സും വോളിബോളുമായിരുന്നു അവളുടെ ഇഷ്ടം. ഇടികൂട്ടിലെത്തിയത് 2016ലാണ്. അതിന് കാരണമായതാവട്ടെ ജെയ്സ്മിന്റെ അമ്മാവന്‍മാരാണെന്ന് അമ്മ അമ്മ ജോഗീന്ദര്‍ പറഞ്ഞു. അക്കാലത്ത് പ്രതിമാസം 9,000 രൂപയാണ് ജയ്വീറിന്റെ വേതനം. ബോക്‌സിങ് പഠിപ്പിക്കാനുള്ള വരുമാനമൊന്നും അന്ന് ഉണ്ടായിരുന്നില്ല. പക്ഷെ അമ്മാവന്മാരായ പര്‍വീന്ദറിന്റെയും സന്ദീപിന്റെയും നിര്‍ബന്ധത്തെ കൊണ്ടാണ് ബോക്‌സിങ് പരിശീലനത്തിന് അയച്ചത്. ഇരുവരും ബോക്‌സിങ് പരിശീലനം നേടിയവരാണ്. എന്നാല്‍ അന്ന് ഭര്‍ത്താവിന്റെ പിതാവ് വരെ ജെയ്സ്മിന്‍ ബോക്‌സിങ് പരിശീലിക്കുന്നതിന് എതിരായിരുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.

പര്‍വീന്ദറും സന്ദീപും അമ്മാവനായ ക്യാപ്റ്റന്‍ ഹവാ സിങിനെ കണ്ട് വളര്‍ന്നവരാണ്. അക്കാലത്ത് ഹവാ സിങിന്റെ മെഡലുകള്‍ അണിഞ്ഞ് നടന്നിട്ടുണ്ടെന്ന് സന്ദീപ് ഓര്‍മിക്കുന്നു. ബോക്‌സിങിലേക്ക് യുവാക്കള്‍ വരണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. 75 കിലോഗ്രാം വിഭാഗത്തില്‍ മൂന്ന് തവണ ദേശീയ ചാമ്പ്യനായിരുന്നു പര്‍വീന്ദര്‍. 2006ലെ സിഡബ്ല്യുജിയില്‍ മല്‍സരിച്ചെങ്കിലും മെഡല്‍ നേടിയില്ല. യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മംഗോളിയയില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ജെയ്സ്മിന്‍ മെഡല്‍ നേടുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്. Paris Olympics 2024: Hawa Singh Jaismine Lamboriya.

2021-ല്‍ സ്‌പെയിനില്‍ നടന്ന ബോക്‌സാം ഇന്റര്‍നാഷണലില്‍ വെള്ളി മെഡല്‍ നേടികൊണ്ടാണ് ജെയ്സ്മിന്‍ സീനിയര്‍ ലെവല്‍ കരിയര്‍ ആരംഭിച്ചത്. അതേ വര്‍ഷം തന്നെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടുകയും ചെയ്തു. സിഡബ്ല്യൂജിയില്‍ വെങ്കലം നേടിയതോടെ ജെയ്സ്മിന്‍ മിലിട്ടറി പോലീസ് കോര്‍പ്സില്‍ ഹവില്‍ദാറായി റിക്രൂട്ട് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.

 

English Summary: Paris Olympics: 50 years after Hawa Singh’s last Asiad medal, boxer Jaismine Lamboriya completes her late great grand-uncle’s ambition of going to Games Paris Olympics 2024: Hawa Singh Jaismine Lamboriya

×