UPDATES

ഓഫ് ബീറ്റ്

വിഷാദ രോഗികളിൽ മസ്തിഷ്ക വലിപ്പം കൂടുതലോ; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

കൂടെ വളരുന്ന വിഷാദ രോഗം

                       

വിഷാദരോഗത്തെക്കുറിച്ച് പുതിയ കണ്ടെത്തുലുമായി ശാസ്ത്രജ്ഞർ. വിഷാദരോഗമുള്ള വ്യക്തികളുടെ തലച്ചോറിനകത്ത് മസ്തിഷ്ക കോശങ്ങളുടെ ഒരു ശൃംഖല രൂപപ്പെടുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് മൂലമാണ് ചിലർക്ക് വിഷാദരോഗം വരുന്നത്. മസ്തിഷ്കത്തിന്റെ ഉപരിതലം ഒരു സ്വിച്ച്ബോർഡ് പോലെയാണ് പ്രവർത്തിക്കുന്നത്. അവിടെ തലച്ചോറിന്റെ പലഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കും, എന്നാൽ ഇതിനെല്ലാം പരിധിയുണ്ട്. വിഷാദരോഗമുള്ള ആളുകളിൽ തലച്ചോറിന്റെ വലിയ വിഭാഗം വിഷമങ്ങളിലേക്കും അവരുടെ ഭയത്തിലേക്കും ആണ് ശ്രദ്ധ കേന്ദ്രീകരിക്കുക, ഇത് ഇത്തരം വ്യക്തികളെ കൂടുതൽ സെൻസിറ്റീവ് ആക്കും. ചെറിയ കാര്യങ്ങൾക്ക് പോലും വിഷാദരോഗികൾ വലിയ മാനസിക സംഘർഷം നേരിടേണ്ടി വരുന്ന അവസ്ഥയിലേക്ക് നയിക്കും. ‘ഇത്തരം വ്യക്തികൾ എപ്പോഴും പ്രശ്നങ്ങളും അപകടങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കും, എന്ന് ‘ ഡോ. ചാൾസ് ലിഞ്ച് വ്യക്തമാക്കുന്നു. brain network much bigger in people with depression

ശാസ്ത്രജ്ഞർ ഒരു പുതിയ ബ്രെയിൻ ഇമേജിങ് ടെക്‌നിക് ഉപയോഗിച്ച് വിഷാദരോഗമുള്ള 141 പേരിലും അത് ഇല്ലാത്ത 37 പേരിലും പഠനം നടത്തി, പ്രധാന വിവരങ്ങൾ കണ്ടെത്തുന്ന തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗം മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദരോഗമുള്ളവരിൽ 73% ശതമാനം കൂടുതലാണെന്ന് കണ്ടെത്താൻ ഈ പരീക്ഷണത്തിന് സാധിച്ചു. ആരോഗ്യമുള്ള 932 ആളുകളിൽ നിന്നും രോഗാവസ്ഥയുടെ കടന്നു പോകുന്ന ആളുകളിൽനിന്നും അവരുടെ വ്യക്തിഗത മസ്തിഷ്ക സ്കാനുകളെടുത്ത് പരിശോധിച്ച ശേഷം ഈ കണ്ടെത്തൽ സ്ഥിരീകരിക്കുകയായിരുന്നു. വിഷാദരോഗം ഒരിക്കൽ വന്ന ആളുകളുടെ തലച്ചോറിൽ രൂപപ്പെട്ട കോശങ്ങളുടെ ശൃംഖല ആ അവസ്ഥയിൽ നിന്ന് പുറത്ത് കടന്നാലും , ചികിത്സ ചെയ്താലോ ഒരിക്കലും പഴയത് പോലെ ആവുകയില്ല. കൗമാരപ്രായത്തിൽ വിഷാദരോഗം പിടിപെട്ട കുട്ടികളിൽ നടത്തിയ പഠനത്തിൽ വളരുംതോറും രോഗവും വളരുന്നതായി കാണാൻ സാധിച്ചു.

അതോടൊപ്പം, വികസിതമായ മസ്തിഷ്ക ശൃംഖലയുള്ള ആളുകളിൽ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. എന്നാൽ മസ്തിഷ്ക ശൃംഖലയുടെ വലിപ്പ വത്യാസത്തിനു കാരണം ജനിതകപരമോ, ജീവിത സാഹചര്യങ്ങൾ കൊണ്ടോ ആണെന്ന് വ്യക്തമാക്കാൻ പഠനത്തിന് സാധിച്ചിട്ടില്ല. വിഷാദരോഗം എന്താണെന്ന് തിരിച്ചറിയാനും, രോഗമുള്ള ആളുകളെ കണ്ടെത്താനും, ചികിത്സക്ക് വിധേയരാക്കാനും ഈ പഠനങ്ങൾ കൊണ്ട് സാധിക്കുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഈ കണ്ടെത്തലുകൾ വിഷാദരോഗികൾക്ക് കൂടുതൽ ഉപയോഗപ്രദമാകുമെന്ന് വീൽ കോർണൽ മെഡിസിനിൽ നിന്നുള്ള പ്രൊഫസർ കോണോർ ലിസ്റ്റൺ ചൂണ്ടിക്കാണിക്കുന്നു. വിഷാദം തലച്ചോറിലെ ഒരു പ്രത്യേക ഭാഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ് എന്ന തിരിച്ചറിവ് പല രോഗികൾക്കും ആശ്വാസമാണ്. ഈ പഠനങ്ങളിൽ നിന്നും മസ്തിഷ്ക ശൃംഖലയുടെ വലിപ്പത്തെ അടിസ്ഥാനപ്പെടുത്തി ആർക്കെങ്കിലും വിഷാദം വരാൻ സാധ്യതയുണ്ടോ എന്ന് കണ്ടെത്താൻ കഴിയുമോ എന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ വേണമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ മിറിയം ക്ലെയിൻ-ഫ്ളഗ്ഗ് ആവശ്യപ്പെട്ടു.

content summary; Part of brain network much bigger in people with depression, scientists find

Share on

മറ്റുവാര്‍ത്തകള്‍