June 14, 2026 |
Share on

ഇസ്രയേലുമായി സമാധാന ശ്രമങ്ങള്‍ക്ക് തയ്യാര്‍: പലസ്തീന്‍

അഴിമുഖം പ്രതിനിധി ഇസ്രയേലുമായി സമാധാന ശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ്. ‘ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇപ്പോഴും പലസ്തീന്‍ തയ്യാറാണ്. ഇസ്രയേല്‍ പലസ്തീനെയോ,പലസ്തീന്‍ ഇസ്രയേലിനെയോ ബഹിഷ്‌കരിക്കുന്നുണ്ടോ എന്നതല്ല ഇവിടുത്തെ പ്രശ്നം. ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെതായ നിലപാടുകള്‍ ഉണ്ട്.’ മുഹമ്മദ് അബ്ബാസ് പറഞ്ഞു. സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിക്കു കാരണം ഇസ്രയേലിന്റെ നയങ്ങളാണെന്നും ഇടക്കാല കരാറുകള്‍ പോലും പാലിക്കുന്നതിനു വിമുഖത കാട്ടുന്ന അവര്‍ സമാധാനത്തിനു വഴിയൊരുക്കുന്നത് എങ്ങനെയാണെന്നും മുഹമ്മദ് അബ്ബാസ് ചോദിക്കുന്നു. സമാധാന ശ്രമങ്ങള്‍ക്ക് പലസ്തീന്‍ മുന്‍കൈയെടുത്തത് ആത്മാര്‍ഥമായിട്ടാണ് […]

അഴിമുഖം പ്രതിനിധി

ഇസ്രയേലുമായി സമാധാന ശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ്. ‘ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇപ്പോഴും പലസ്തീന്‍ തയ്യാറാണ്. ഇസ്രയേല്‍ പലസ്തീനെയോ,പലസ്തീന്‍ ഇസ്രയേലിനെയോ ബഹിഷ്‌കരിക്കുന്നുണ്ടോ എന്നതല്ല ഇവിടുത്തെ പ്രശ്നം. ഇരുരാജ്യങ്ങള്‍ക്കും തങ്ങളുടെതായ നിലപാടുകള്‍ ഉണ്ട്.’ മുഹമ്മദ് അബ്ബാസ് പറഞ്ഞു.

സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിക്കു കാരണം ഇസ്രയേലിന്റെ നയങ്ങളാണെന്നും ഇടക്കാല കരാറുകള്‍ പോലും പാലിക്കുന്നതിനു വിമുഖത കാട്ടുന്ന അവര്‍ സമാധാനത്തിനു വഴിയൊരുക്കുന്നത് എങ്ങനെയാണെന്നും മുഹമ്മദ് അബ്ബാസ് ചോദിക്കുന്നു.

സമാധാന ശ്രമങ്ങള്‍ക്ക് പലസ്തീന്‍ മുന്‍കൈയെടുത്തത് ആത്മാര്‍ഥമായിട്ടാണ് ഇപ്പോഴും സമാധാന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും പലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×