റോഡ് നിയമങ്ങള്‍ പാലിക്കാനുള്ളതാണ്. വാഹനങ്ങള്‍ക്ക് മാത്രമല്ല കാല്‍നടയാത്രികരും റോഡ് നിയമങ്ങള്‍ അനുസരിക്കുക തന്നെവേണം. റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന കാല്‍നട യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുന്ന നിയമനിര്‍മാണമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഗതാഗത വകുപ്പ് കമ്മീഷണര്‍ സിഎച്ച് നാഗരാജു ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. സീബ്രാ ക്രോസ്, നടപ്പാത, ഡിവൈഡര്‍, എഐ ക്യാമറ, ട്രാഫിക് സിഗ്നലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളിടത്താകും ആദ്യഘട്ടത്തില്‍ നിയമം നടപ്പിലാകുക.pedestrians to be fined for traffic rules violations
നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ മാത്രമാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ റോഡ് ഉപയോഗനിയമം കാല്‍നട യാത്രികര്‍ക്കും ബാധകമാക്കുന്ന തരത്തിലാണ് പുതിയ നിയമവ്യവസ്ഥകള്‍ നടപ്പിലാക്കുക.
സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ച് കടന്നാല്‍ പിഴ ഈടാക്കാനാണ് ശുപാര്‍ശ. കൂടാതെ നിയന്ത്രിത മേഖലയിലുള്ള മീഡിയനോ റോഡോ ബാരിക്കേഡുകളോ മറികടക്കരുത്, കാല്‍നട യാത്രക്കാര്‍ക്കുള്ള ചുവന്ന സിഗ്നല്‍ മറികടക്കരുത്, നടപ്പാത ഉണ്ടായിട്ടും റോഡിലേക്ക് ഇറങ്ങി നടന്നാലും പിഴ ഈടാക്കാനാണ് ശുപാര്‍ശ.
നിലവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമലംഘനങ്ങളും പിഴയും:
മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ
ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 1,000 രൂപ
ഡ്രൈവി്ംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5,000 രൂപ
സീറ്റ് ബെല്‍റ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 1,000 രൂപ
ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2,000 രൂപ
ട്രാഫിക് സിഗ്നല്‍ ലംഘിച്ചാല്‍ 5,000 രൂപ
റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് 1,000 രൂപ
അപകടകരമായ ഡ്രൈവിംഗ് 10,000 രൂപ
അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ 1,000 രൂപ, ഗുഡ്‌സ് വാഹനങ്ങള്‍ 2,000 രൂപ
ഓവര്‍ലോഡ് കയറ്റിയാല്‍ 2,000 രൂപ
അധിക ലഗേജ് കൊണ്ടുപോയാല്‍ 500 രൂപ
അനധികൃത പാര്‍ക്കിങ് 500 രൂപ
ഇത്തരത്തിലാണ് നിലവില്‍ വാഹനങ്ങള്‍ക്ക് ഗതാഗത വകുപ്പ് പിഴ ചുമത്തുന്നത്. ഈ രീതിയില്‍ കാല്‍നട യാത്രക്കാരുടെ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഉടനെ ഇതിനെ അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.pedestrians to be fined for traffic rules violations
Content Summary: pedestrians to be fined for traffic rules violations