June 04, 2026 |

‘ഡല്‍ഹി വിമാനത്തവളത്തില്‍ പാകിസ്താന്റെ വ്യാജ മിസൈല്‍ ആക്രമണം’; വീഡിയോ പൊളിച്ച് ഇന്ത്യ

ദൃശ്യങ്ങൾ വ്യാജമാണെന്ന് ഡൽഹി വിമാനത്താവളത്തിലെ ഉദ്യാഗസ്ഥരും വ്യക്തമാക്കി

ഇന്ത്യ പാകിസ്ഥാൻ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഡൽഹി വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടന്നുവെന്ന് അവകാശപ്പെടുന്ന വ്യാജ വീഡിയോ പുറത്ത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റാണ് വീഡിയോ വ്യാജമാണെന്ന കാര്യം പുറത്തുവിട്ടത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ, 2024 ഓഗസ്റ്റ് മാസത്തിൽ യെമനിലെ ഏദനിൽ നടന്ന ഗ്യാസ് സ്‌റ്റേഷൻ സ്‌ഫോടനത്തിന്റെ ദൃശ്യമായിരുന്നു. നിലവിലെ ഇന്ത്യ പാക് സംഘർഷവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും പിഐബി വ്യക്തമാക്കി.PIB refutes viral video

”ഡൽഹി വിമാനത്താവളത്തിൽ നടന്ന മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഇപ്പോൾ വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ 2024 ഓഗസ്റ്റ് മാസത്തിൽ യെമനിൽ നടന്ന ഗ്യാസ് സ്‌റ്റേഷൻ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളാണ്. നിലവിലെ ഇന്ത്യ പാകിസ്ഥാൻ സാഹചര്യങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല.” പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് എക്‌സിൽ കുറിച്ചു.

ദൃശ്യങ്ങൾ വ്യാജമാണെന്ന് ഡൽഹി വിമാനത്താവളത്തിലെ ഉദ്യാഗസ്ഥരും വ്യക്തമാക്കി. കൃത്യമായ അപ്‌ഡേറ്റുകൾക്കും, വിവരങ്ങൾക്കുമായി യാത്രക്കാരും പൊതുജനങ്ങളും സ്ഥിരീകരിച്ച ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

‘ഇത്തരം ഉത്തരവാദിത്വമില്ലാത്തതും, പ്രകോപനപരവുമായ കാര്യങ്ങളെ ഞങ്ങൾ എതിർക്കുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. കൃത്യമായ വാർത്തകൾ അറിയുന്നതിനായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കുക.’ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണഗതിയിലാണെന്ന് അധികൃതർ അറിയിച്ചു. ചില വിമാനങ്ങളുടെ ഷെഡ്യൂളിനെ സുരക്ഷാ ക്രമീകരണങ്ങൾ ബാധിക്കാനും, പ്രൊസസിങിന് അൽപം സമയം കൂടുതലെടുക്കാനും സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

യാത്രക്കാർ അവരുടെ എയർലൈൻ വഴി സ്ഥിതിഗതികൾ അപ്‌ഡേറ്റ് ചെയ്യണമെന്നും, ചെക്ക് ഇൻ ലഗേജ് മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും കൂടുതൽ സുരക്ഷാ നിർദേശങ്ങൾ ഉള്ളതിനാൽ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്നും ജീവനക്കാരുമായി സഹകരിക്കണമെന്നും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

അതേസമയം, മെയ് 15 വരെ ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങളിൽ സിവിലിയൻ വിമാന സർവ്വീസുകൾ നിർത്തിവയ്ക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

അദംപൂർ, അംബാല, അമൃത്സർ, അവന്തിപൂർ, ബതിന്ദ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡൻ, ജമ്മു, ജയ്‌സൽമീർ, ജാംനഗർ, ജോധ്പൂർ, കാണ്ട്‌ല, കേശോദ്, കിഷന്ഡഗഡ്, കുളു മണാലി, ലേ എന്നീ വിമാനത്താവളങ്ങൾക്കും ഇത് ബാധകമാണ്.PIB refutes viral video

Content summary; PIB refutes viral video claiming missile strike at Delhi airport during India-Pakistan tensions

Leave a Reply

Your email address will not be published. Required fields are marked *

×