June 14, 2026 |
Share on

ഭരണത്തകർച്ച; ഗവർണറുടെ കണ്ടെത്തൽ ഗൌരവതരമെന്ന് പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി സംസ്ഥാനത്ത് ഭരണത്തകർച്ചയുണ്ടെന്ന ഗവർണറുടെ കണ്ടെത്തൽ ഗൌരവതരമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇതിനെ അവഗണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നോമിനിയാണെന്ന് കരുതി ഗവർണറുടെ നടപടിയെ തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 356-ാം വകുപ്പ് പ്രകാരം ഗവർണർ രാഷ്ട്രപതിക്ക് കത്തെഴുതിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ. അതെസമയം ബജറ്റവതരണം നടന്നിട്ടില്ല എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുന്നതായും പിണറായി വ്യക്തമാക്കി. നിയമസഭയിൽ ക്വാറം തികഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണം. സഭയുടെ നടപടിക്രമങ്ങൾ പാലിച്ചാണോ ബജറ്റവതരണം നടന്നത് […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് ഭരണത്തകർച്ചയുണ്ടെന്ന ഗവർണറുടെ കണ്ടെത്തൽ ഗൌരവതരമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇതിനെ അവഗണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നോമിനിയാണെന്ന് കരുതി ഗവർണറുടെ നടപടിയെ തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 356-ാം വകുപ്പ് പ്രകാരം ഗവർണർ രാഷ്ട്രപതിക്ക് കത്തെഴുതിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.

അതെസമയം ബജറ്റവതരണം നടന്നിട്ടില്ല എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുന്നതായും പിണറായി വ്യക്തമാക്കി. നിയമസഭയിൽ ക്വാറം തികഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണം. സഭയുടെ നടപടിക്രമങ്ങൾ പാലിച്ചാണോ ബജറ്റവതരണം നടന്നത് എന്നും നോക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×