July 09, 2026 |
Share on

ആര്‍എസ്എസ് രക്തദാഹം അവസാനിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി കണ്ണൂരിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ആര്‍എസ്എസ് ആക്രമണോത്സുകത കാണിക്കകയാണെന്നും അവരുടെ രക്തദാഹം അവസാനിപ്പിക്കുന്നില്ലെന്നുമാണ് പിണറായി ആരോപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആര്‍എസ്എസ് കൊലപാതകങ്ങള്‍ നടത്തുകയും കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയുമാണെന്നും അവര്‍ നാടിനെ കുരുതി കളമാക്കുവാന്‍ മുന്‍കൂട്ടി തയാറാക്കിയ ആക്രമണങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത് വെട്ടേറ്റ് മരിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടു ദിവസം മുന്‍പ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും […]

അഴിമുഖം പ്രതിനിധി

കണ്ണൂരിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ആര്‍എസ്എസ് ആക്രമണോത്സുകത കാണിക്കകയാണെന്നും അവരുടെ രക്തദാഹം അവസാനിപ്പിക്കുന്നില്ലെന്നുമാണ് പിണറായി ആരോപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആര്‍എസ്എസ് കൊലപാതകങ്ങള്‍ നടത്തുകയും കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയുമാണെന്നും അവര്‍ നാടിനെ കുരുതി കളമാക്കുവാന്‍ മുന്‍കൂട്ടി തയാറാക്കിയ ആക്രമണങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത് വെട്ടേറ്റ് മരിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടു ദിവസം മുന്‍പ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ മോഹനനും വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.

അതേസമയം കണ്ണൂരിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ജി വി എല്‍ നരംസിംഹറാവു ആരോപിച്ചു. അക്രമങ്ങളില്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് ഒ രാജഗോപാല്‍ എംഎല്‍എ പ്രതികരിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×