July 18, 2026 |
Share on

നികേഷ് കുമാറിന്റെ അറസ്റ്റ്; മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമെന്ന് പിണറായി

അഴിമുഖം പ്രതിനിധി സര്‍വീസ് ടാക്‌സ് കുടിശിക വരുത്തിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒ യും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നികേഷിനു നേരെയുള്ള നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റവുമാണെന്നാണ് പിണറായി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. കിംഗ്ഫിഷര്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പട്ടപ്പോള്‍ നികുതിഭാരം കുറച്ചും സബ്‌സിഡി നല്‍കിയും താങ്ങിയ അനുഭവം ഉള്ളപ്പോഴാണ് ഒരു മാധ്യമസ്ഥാപനത്തിന് […]

അഴിമുഖം പ്രതിനിധി

സര്‍വീസ് ടാക്‌സ് കുടിശിക വരുത്തിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒ യും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നികേഷിനു നേരെയുള്ള നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റവുമാണെന്നാണ് പിണറായി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. കിംഗ്ഫിഷര്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പട്ടപ്പോള്‍ നികുതിഭാരം കുറച്ചും സബ്‌സിഡി നല്‍കിയും താങ്ങിയ അനുഭവം ഉള്ളപ്പോഴാണ് ഒരു മാധ്യമസ്ഥാപനത്തിന് അതിനുള്ള സവകാശം പോലും നല്‍കാതെ മാധ്യമപ്രവര്‍ത്തകനെ ബന്ദിയാക്കിയും പിടിച്ച പിടിയാലെ തുക ഈടാക്കുമെന്ന ഹുങ്ക് കാണിക്കുന്നതെന്നും പിണറായി ആരോപിക്കുന്നു.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിന് നേരെ കേന്ദ്രസര്‍ക്കാരിന് കീഴിലെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റവും ആണ്. കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുകയാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കേണ്ട നികുതി അഞ്ച് ശതമാനമാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്.മുന്‍പ് കിംഗ്ഫിഷര്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ നികുതി കുറച്ചും സബ്‌സിഡി നല്‍കിയും താങ്ങിനിര്‍ത്തിയ അനുഭവമുണ്ട് .2005 മുതല്‍ 2012 വരെ മാത്രം ഖജനാവിലേക്ക് ചേരേണ്ട 26,12,135 കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എഴുതി തള്ളിയത്. മാധ്യമ സ്ഥാപനം ആയാല്‍ നികുതി അടയ്‌ക്കേണ്ടതില്ല എന്ന് അഭിപ്രായമില്ല. അതിനുള്ള സാവകാശം നല്‍കുന്നതിനു പകരം ബന്ദിയാക്കിയും പോലീസ് നടപടിയിലൂടെയും പിടിച്ച പിടിയില്‍ തുക ഈടാക്കും എന്ന ഹുങ്ക് അമിതാധികാര പ്രയോഗമായേ കാണാന്‍ കഴിയൂ.ഒരു സമൂഹത്തില്‍ ഇരട്ടനീതി പാടില്ല. സേവന നികുതി കുടിശ്ശികയുടെ പേരില്‍ മാധ്യമ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തനിര്‍വഹണം തടസ്സപ്പെടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×