June 04, 2026 |

വിവാദ പരാമർശങ്ങൾക്കിടെ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഇന്ന് ആദരിക്കും

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സെക്രട്ടറി ചുമതലയേറ്റിട്ട് മുപ്പത് വർഷം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. മലപ്പുറത്തിനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിന് എതിരായ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നത്. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന്റെ മുപ്പതാം വാർഷികാഘോഷമാണ് ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ, പി പ്രസാദ്, വി എൻ വാസവൻ എന്നിവരും പങ്കെടുക്കും. അതിനിടെ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കടപ്പുറത്തെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് മുഴുവൻ അടച്ചിടണമെന്ന് പോലീസ് നോട്ടീസ് നൽകിയതും വിവാദങ്ങൾക്ക് വഴി തെളിച്ചു.Pinarayi Vijayan will honor Vellappally Natesan

ചേർത്തലയിൽ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് എസ്എൻഡിപി യോഗം സംരക്ഷണ സമിതി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. എസ്എൻഡിപി യോഗം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കരിദിന ആചരണം നടക്കും. കൊല്ലത്ത് എസ്എൻഡിപി യോഗം ആസ്ഥാനത്തേക്ക് ധർണ നടത്തുന്ന പ്രവർത്തകർ കഞ്ഞി വയ്പ്പ് സമരവും സംഘടിപ്പിക്കും.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിൽ ”മുസ്ലീം വിഭാഗത്തെയും ന്യൂനപക്ഷ വിഭാഗത്തെയും ആക്ഷേപിക്കാനായി രാജ്യത്ത് സംഘപരിവാർ നിങ്ങുകയാണ്. അതിനുള്ള എല്ലാ പ്രചരണവും നടക്കുകയാണ്. ആ ഘട്ടത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരാമർശങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസടക്കം രംഗത്തെത്തിയിരുന്നു. മലപ്പുറം പ്രത്യേക രാജ്യവും, സംസ്ഥാനവുമായാണ് പല ആളുകളും കാണുന്നതെന്നും സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായങ്ങൾ പറഞ്ഞും അവിടെ ജീവിക്കാനാകില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ഈഴവർക്ക് മലപ്പുറത്ത് തൊഴിലുറപ്പ് മാത്രമെയുള്ളു, പിന്നാക്കക്കാർക്കായി പള്ളിക്കൂടമോ, കോളേജോ ഹയർസെക്കണ്ടറി സ്‌കൂളോ ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

വോട്ട് കുത്താനായി മാത്രമാണ് അവരെ ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾ കാണുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ ചുങ്കത്തറയിൽ സംഘടിപ്പിച്ച ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയായിരുന്നു കഴിഞ്ഞ ദിവസത്തെ വിവാദ പരാമർശങ്ങൾ.

പരാമർശങ്ങൾക്ക് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്രയും വിവാദ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി വേദി പങ്കിടുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്ന് വരുന്നത്.Pinarayi Vijayan will honor Vellappally Natesan

content summary; Pinarayi Vijayan will honor Vellappally Nateshan in Cherthala today

Leave a Reply

Your email address will not be published. Required fields are marked *

×