ക്രിസ്മസ് ദിനത്തിലാണ് അസര്‍ബൈജാന്‍ വിമാനം അക്താക്കുവില്‍ തകര്‍ന്നുവീണ് 38 പേര്‍ കൊല്ലപ്പെട്ടത്. ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നു വീണത്. ആ അപകടവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അടങ്ങുന്നതിന് മുൻപെ ലോകം മറ്റൊരു വിമാനാപകടത്തിനുകൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ബാങ്കോക്കില്‍ നിന്ന് 175 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ട ജെജു എയര്‍ വിമാനമായ 7C2216 ആണ് ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 87 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതു മണിയോടെയായിരുന്നു അപകടം.plane crash
ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വിമാനം നിരങ്ങി നീങ്ങി. സുരക്ഷാമതിലിൽ ഇടിച്ച് വിമാനം കത്തിച്ചാമ്പലായി. തീ നിയന്ത്രിക്കാൻ 32 ഫയർ ട്രക്കുകളും നിരവധി ഹെലികോപ്റ്ററുകളും വിന്യസിച്ചതായി ദക്ഷിണ കൊറിയയുടെ നാഷണൽ ഫയർ ഏജൻസി അറിയിച്ചു.
പ്രാദേശിക മാധ്യമങ്ങൾ പങ്കുവെച്ച ദൃശ്യങ്ങളിൽ ലാൻഡിങ് ഗിയറില്ലാതെ തെന്നി നീങ്ങുന്നതും വിമാനം കത്തി ഒരു തീഗോളമായി മാറുന്നതുമാണ്.ലാൻഡിങ്ങിനിടെ വേഗത കുറയ്ക്കാൻ സാധിക്കാതിരുന്നതും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. റൺവേയുടെ അറ്റം വരെ വിമാനം സഞ്ചരിച്ച് മതിലിൽ ഇടിക്കുകയാണ് ഉണ്ടായത്.
ലാൻഡിങ്ങിനിടെ പക്ഷി വന്നിടിച്ചതാകാം ലാൻഡിംങ് ഗിയർ തകരാറിലാകാൻ കാരണമെന്നും വിലയിരുത്തലുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്. പ്രതികൂല കാലാവസ്ഥയും അപകടത്തിന് കാരണമാണെന്ന സൂചനയുണ്ട്. മുവാൻ ഫയർ സ്റ്റേഷൻ മേധാവി ലീ- ജിയോങ് ഹ്യൂൻ അറിയിച്ചിതാണിത്. വിമാനത്തിൽ 173 കൊറിയൻ പൗരന്മാരും രണ്ട് തായ്ലാൻഡ് സ്വദേശികളുമാണ് ഉണ്ടായിരുന്നത്.plane crash
content summary; Plane crash in South Korea: 87 people died when a Jeju Air plane crashed