UPDATES

പോസിറ്റീവ് സ്റ്റോറീസ്

ആശുപത്രി രോഗികള്‍ക്ക് ഭക്ഷണമൊരുക്കാന്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും വിദ്യാര്‍ഥികളുടെ നെല്‍കൃഷി

സ്വന്തമായി വയലില്ലാത്തതിനാല്‍ സ്‌കൂളില്‍ നിന്നും 2 കിലോമീറ്റര്‍ അകലെ കാരിയോട് ഏലായില്‍ പാട്ടത്തിനെടുത്താണ് കൃഷി.

                       

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണമൊരുക്കാന്‍ തുടര്‍ച്ചയായി അഞ്ചാംവര്‍ഷവും നെല്‍ക്കൃഷി ചെയ്യുകയാണ് വിശ്വഭാരതി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സ്വന്തമായി വയലില്ലാത്തതിനാല്‍ സ്‌കൂളില്‍ നിന്നും 2 കിലോമീറ്റര്‍ അകലെ കാരിയോട് ഏലായില്‍ പാട്ടത്തിനെടുത്താണ് കൃഷി. കൃഷി നഷ്ടമായതിനെതുടര്‍ന്ന് വെറുതെ ഇട്ടിരിക്കുന്ന പാടങ്ങളാണ് അവിടെയുള്ളത്. അതില്‍ 50 സെന്റോളം വരുന്ന പാടം പാട്ടത്തിനെടുത്താണ് കുട്ടികളുടെ കൃഷി.

കൃഷിഭവനില്‍ നിന്നുമാണ് സാധാരണ നെല്‍വിത്തുകള്‍ വാങ്ങാറുള്ളത്. എന്നാല്‍ ഇത്തവണ പാടത്തിന്റെ ഉടമയായ അയണിത്തോട്ടം കൃഷ്ണന്‍ നായരാണ് വിത്തു സംഘടിപ്പിച്ചത്. പാടം ഒരുക്കിയതും വിത്തെറിഞ്ഞതും ഞാറ് നട്ടതുമെല്ലാം വിദ്യാര്‍ഥികളാണ്. സ്‌കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വര്‍ഷങ്ങളായി കൃഷി ചെയ്തുപോരുന്നത്.

കഴിഞ്ഞ നാലുവര്‍ഷത്തെ വിളവെടുപ്പിലും നൂറുമേനിയായിരുന്നു. ഇക്കൊല്ലവും നൂറുമേനി വിളവെടുപ്പുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സ്‌കൂള്‍ മാനേജിങ് ട്രസ്റ്റി വി വേലപ്പന്‍നായര്‍ പറഞ്ഞു. ഇവിടെനിന്നു വിളവെടുക്കുന്ന നെല്ല് ഉണക്കി മില്ലില്‍ കൊടുത്ത് അരിയാക്കും. ഈ അരി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കായുള്ള ഉച്ചഭക്ഷണത്തിന് നല്‍കും. ചില ദിവസങ്ങളില്‍ ഭക്ഷണ വിതരണത്തിന് കുട്ടികളും പോകാറുണ്ട്.

Read More : ലോക സര്‍വ്വകലാശാല പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണ്ണം കൊയ്ത് ഒരു മലയാളി പെണ്‍കുട്ടി; അനീറ്റ ജോസഫിനെ പരിചയപ്പെടാം, ഒപ്പം ആ ലിഫ്റ്റിങ് കുടുംബത്തെയും

Share on

മറ്റുവാര്‍ത്തകള്‍