55കാരിയായ അമ്മ എമ്മ മെല്‍സ് 31 കാരിയായ മകള്‍ ട്രെയ്‌സി സ്മിത്തിന്റെ കുഞ്ഞിന് ജന്മം നല്‍കി. ജന്മന ഗര്‍ഭപാത്രമില്ലാത്തതിനാലാണ് തന്റെ മകളുടെ കുഞ്ഞിന് എമ്മ ജന്മം നല്‍കിയത്. എമ്മയ്ക്ക് വാടക ഗര്‍ഭധാരണത്തിനുള്ള ആരോഗ്യം ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ വി എഫ് ചികിത്സ നടത്തി കുഞ്ഞിന് ജന്മം നല്‍കിയത്.
15 വയസിന് ശേഷവും മകള്‍ക്ക് ആര്‍ത്തവം ഉണ്ടാവാത്തതിനെത്തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ മകള്‍ക്ക് ഗര്‍ഭപാത്രം ഇല്ല എന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം അവള്‍ക്ക് ഫലോപിയന്‍ ട്യൂബും ഓവറിയും ഉണ്ടായിരുന്നു.എന്നാലും ഗര്‍ഭപാത്രമില്ലാത്തതിനാല്‍ തന്നെ മറ്റ് ചികിത്സകളൊന്നും ട്രെയ്‌സിയിക്ക് സാധ്യമായിരുന്നില്ല.സ്ത്രീകളുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയെ ബാധിക്കുന്ന രോഗമാണിത്. ഈ രോഗാവസ്ഥയുള്ള സ്ത്രീകളുടെ യോനിയും ഗര്‍ഭപാത്രവും വളര്‍ച്ചയെത്താത്ത അവസ്ഥയിലായിരിക്കും. ഇവര്‍ക്ക് ഒരിക്കലും ഗര്‍ഭധാരണം സാധിക്കില്ല.
2016 ലാണ് ട്രെയ്‌സിയും ആദവും വിവാഹിതരായത്.മാര്‍ച്ചിലാണ് സിസേറിയനിലൂടെ എമ്മ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ ഗര്‍ഭം ധരിക്കാനായി 38 കിലോയോളം എമ്മ ഭാരം കുറച്ച് ഹോര്‍മോണ്‍ ചികിത്സ നടത്തി,ജീവിതചര്യകളിലാകെ മാറ്റങ്ങള്‍ വരുത്തിയാണ് എമ്മ കുഞ്ഞിന് ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങിയത്. അമ്മ, എനിക്ക് തന്നിട്ടുള്ള ഏറ്റവും വലിയ സമ്മാനമാണ് ഈ കുഞ്ഞെന്നും ട്രെയ്സി പറയുന്നു.