June 08, 2026 |
Share on

സഹകരണമേഖലയില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന് പറയുന്നത് ശരിയല്ല: ബിജെപി നേതാവ് പി പി മുകുന്ദന്‍

അഴിമുഖം പ്രതിനിധി സഹകരണമേഖലയില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന് പറയുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍. ‘കള്ളപ്പണമുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്. സമരമല്ല, സമവായത്തിലൂടെ പ്രശ്‌നപരിഹാരം കാണുകയാണ് വേണ്ടത്’ പി പി മുകുന്ദന്‍ പറഞ്ഞു. വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെന്നും നിയമാനുസൃതമായി സഹകരണ സ്ഥാപനങ്ങള്‍ നടത്താനുള്ള സഹായങ്ങള്‍ കേന്ദ്രം നല്‍കണമെന്നും മുകുന്ദന്‍ പ്രതികരിച്ചു. കോഴിക്കോട് വച്ചായിരുന്നു മാധ്യമങ്ങളോട് പി പി മുകുന്ദന്‍ സഹകരണമേഖലയ്ക്ക് അനുകൂലമായ തന്റെ നിലപാട് വെളിപ്പെടുത്തിയത്. അഴിമുഖം ഡെസ്ക്More Posts […]

അഴിമുഖം പ്രതിനിധി

സഹകരണമേഖലയില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന് പറയുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍. ‘കള്ളപ്പണമുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്. സമരമല്ല, സമവായത്തിലൂടെ പ്രശ്‌നപരിഹാരം കാണുകയാണ് വേണ്ടത്’ പി പി മുകുന്ദന്‍ പറഞ്ഞു.

വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെന്നും നിയമാനുസൃതമായി സഹകരണ സ്ഥാപനങ്ങള്‍ നടത്താനുള്ള സഹായങ്ങള്‍ കേന്ദ്രം നല്‍കണമെന്നും മുകുന്ദന്‍ പ്രതികരിച്ചു. കോഴിക്കോട് വച്ചായിരുന്നു മാധ്യമങ്ങളോട് പി പി മുകുന്ദന്‍ സഹകരണമേഖലയ്ക്ക് അനുകൂലമായ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×