കൊച്ചിയിലെ പ്രജ്‌ന ന്യൂസില്‍ ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവേഴ്‌സ് പ്രൈഡ് ബാഡ്ജ് നല്‍കി പുതിയ തുടക്കമുണ്ടാക്കി. മലയാള ചാനലുകളില്‍ ആദ്യമായാണ് ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവേഴ്‌സ് പ്രൈഡ് ബാഡ്‌ജോടുകൂടിയ യൂണിഫോം ഏര്‍പ്പെടുത്തുന്നത്. ഡ്രൈവര്‍മാരോടുള്ള ആദര സൂചകമായാണ് ‘Behind the wheel, ahead of the news’ എന്ന ടാഗ് ലൈനോട് കൂടിയ ബാഡ്ജ് നല്‍കിയത്. ഡ്രൈവേഴ്‌സ് പ്രൈഡ് ബാഡ്‌ജോട് കൂടിയ ആദ്യ ഡ്രൈവേഴ്‌സ് യൂണിഫോം എച്ച് ആര്‍ മേധാവി വി.ജെ ടിംസണ്‍ ഡ്രൈവര്‍ സജീവ് ശേഖറിന് നല്‍കി.
പുതുതായി മലയാളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന എം ഫൈവ് ലൈവ് (M5 live ) സാറ്റ്‌ലൈറ്റ് ന്യൂസ് ചാനലിന്റെ സംപ്രേഷണത്തോടനുബന്ധിച്ച് ഡ്രൈവിങ് പാഷനായി എടുത്ത യുവതികള്‍ക്ക് ഡ്രൈവര്‍ തസ്തികയില്‍ അഭിമാനപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതിനായി പ്രത്യേകം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് പ്രജ്ന ന്യൂസ് സിഇഒ പി.ആര്‍.സോംദേവ് അറിയിച്ചു. സ്ഥാപനത്തിലെ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗം തുടങ്ങിവച്ച ‘ഗേള്‍ പവര്‍’ എംപ്ലോയ്‌മെന്റ് കാമ്പയിന്റെ തുടക്കമെന്ന നിലയ്ക്ക് വനിത ഡ്രൈവര്‍മാരുടെ നിയമനം ഉടന്‍ ഉണ്ടാകുമെന്നും സോംദേവ് അറിയിച്ചു. മാക്‌സ്മിറ യൂണിഫോംസ് ആന്റ് ഫാഷന്‍സ് ഉടമ പാര്‍വതി സലിമിന്റെ നേതൃത്വത്തിലുള്ള ഡിസൈനര്‍ ടീമാണ് പ്രജ്‌ന ഡ്രൈവേഴ്‌സ് പ്രൈഡ് ബാഡ്ജിന്റെ ഡിസൈന്‍ നിര്‍മ്മിച്ചത്.