March 26, 2025 |

മന്‍മോഹന്‍ സിങിന് സ്മാരകം വേണമെന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് പ്രണബ് മുഖര്‍ജിയുടെ മകള്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആവശ്യത്തെ വിമര്‍ശിച്ച് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് പ്രത്യേക സമാരകം വേണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആവശ്യത്തെ വിമര്‍ശിച്ച് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. സ്മാരകം വേണമെന്ന ആവശ്യവുമായി ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ചിരുന്നു. ഇതിനെതിരെയാണ് ശര്‍മിഷ്ഠ രംഗത്തെത്തിയിരിക്കുന്നത്.Pranab Mukherjee’s Daughter Slams Congress

2020 ഓഗസ്റ്റില്‍ തന്റെ പിതാവും മുന്‍ ഇന്ത്യന്‍ പ്രസിഡന്റുമായിരുന്ന പ്രണബ് മുഖര്‍ജി മരിച്ചപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ (സിഡബ്ല്യൂസി) അനുശോചന യോഗം ചേരാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല എന്നാണ് ശര്‍മിഷ്ഠ എക്സില്‍ കുറിച്ചത്.

sarnila

ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും, ഇന്ത്യന്‍ പ്രസിഡന്റുമാര്‍ക്ക് വേണ്ടി ഇത്തരമൊരു ചടങ്ങ് നടത്താറില്ലെന്നും ഒരു മുതിര്‍ന്ന നേതാവ് തന്നോട് പറഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ മരണശേഷം വിയോഗത്തെ തുടര്‍ന്ന് സിഡബ്ലുസി യോഗം വിളിക്കുകയും അനുശോചന സന്ദേശം തയ്യാറാക്കുകയും ചെയ്തിരുന്നതായി പിന്നീട് തന്റെ പിതാവിന്റെ ഡയറിയില്‍ നിന്ന് മനസ്സിലാക്കിയതായും അവര്‍ പറഞ്ഞു. ‘തീര്‍ത്തും അന്യായം’ എന്നാണ് അവര്‍ ആ നേതാവിന്റെ യുക്തിയില്ലാത്ത വാക്കുകളെ വിശേഷിപ്പിച്ചത്.

xpost

ഗാന്ധി കുടുംബത്തിലെ അംഗങ്ങളല്ലാത്തവരെ കോണ്‍ഗ്രസ് പരിഗണിക്കാറില്ലെന്ന ബിജെപി നേതാവ് സിആര്‍ കേശവന്റെ പോസ്റ്റിനെക്കുറിച്ചും ശര്‍മിഷ്ഠ എടുത്തു പറഞ്ഞു. 2004 മുതല്‍ 2009 വരെ മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവും ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ ഡോ.സഞ്ജയ ബാരു എഴുതിയ ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തെക്കുറിച്ചും ശര്‍മിഷ്ഠ തന്റെ വാദങ്ങള്‍ സാധൂകരിക്കാന്‍ പരാമര്‍ശിക്കുന്നുണ്ട്. 2004 ല്‍ അന്തരിച്ച
മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനുവേണ്ടി 2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്നിട്ടും ഒരു സ്മാരകം പോലും പണിയുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ തയ്യാറായിട്ടിെല്ലന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

നരസിംഹ റാവുവിന്റെ സംസ്‌കാരം ഡല്‍ഹിയില്‍ നടത്താന്‍ പോലും കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നില്ലെന്നും, പകരം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഹൈദരാബാദില്‍ നടത്തണമെന്നായിരുന്നുവെന്നും ബാരു തന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എയിംസില്‍ വെച്ചായിരുന്നു മന്‍മോഹന്‍ സിങിന്റെ മരണം. 92 വയസായിരുന്നു.Pranab Mukherjee’s Daughter Slams Congress

content summary; Pranab Mukherjee’s Daughter Slams Congress Amid Manmohan Singh Memorial Row

×