April 19, 2025 |

ഒമാനിലും സൗദിയിലും ഇന്ത്യക്കാരുള്‍പ്പടെയുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്ന മേഖലകള്‍ ഇതൊക്കെയാണ്

സൗദിയില്‍ നിലവില്‍ 18 തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കി വെച്ചിട്ടുണ്ട്. ഒപ്പം 2018 സെപ്റ്റംബര്‍ മുതല്‍ 12 തൊഴില്‍ മേഖലകള്‍ കൂടി ലിസ്റ്റില്‍ ചേര്‍ക്കും.

സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ അറബ് നാടുകളില്‍ ശക്തമായതോട് കൂടി ഒമാന്‍ സൗദി ഇനി ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് സ്വപ്ന ഭൂമി ആയിരിക്കില്ല. ഓരോ ദിവസം കൂടും തോറും സ്വദേശിവല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങി വരുന്നവരുടെ എണ്ണം കൂടുകയാണ്.

ഒമാനില്‍ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗം ആയി 87 തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. നീക്കി വെയ്ക്കപ്പെട്ട മേഖലകളില്‍ ഇനി കുടിയേറ്റ തൊഴിലാളികള്‍ക്ക് അവസരം നല്‍കില്ല. ഇത് നിലവില്‍ ജോലി ചെയ്യുന്നവരില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്.

ഒപ്പം 25000 തൊഴില്‍ അവസരങ്ങള്‍ സ്വദേശികള്‍ക്കായി ആയി മാത്രം നിജപ്പെടുത്തുന്ന പദ്ധതിയും ലക്ഷ്യം കാണാറായി. ഇത് മൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും വളരെ കൂടുതല്‍ ആണ്. ഇതിനിടയില്‍, ഓരോ ആഴ്ചയും നൂറുകണക്കിന് ഇന്ത്യക്കാരാണ് സൗദിയില്‍ നിന്നും തൊഴില്‍ നഷ്ട്ടപെട്ടു തിരിച്ചു വരുന്നത്. നിതാഖത്ത്, എണ്ണ പ്രതിസന്ധി, എന്നിവ തൊഴില്‍ നഷ്ട്ടപെടുന്നതില്‍ ആക്കം കൂട്ടിയിട്ടുണ്ട് എന്ന് സൗദി ആസ്ഥാനമായ ചാരിറ്റി ഓഫ് പ്രവാസി മലയാളി സംഘടനയുടെ ഭാരവാഹി അയൂബ് കരൂപ്പടന്ന പറഞ്ഞു. ചുരുങ്ങിയത് 400 പേരെങ്കിലും ഒരു മാസം തൊഴില്‍ നഷ്ട്ടപെട്ടു തിരിച്ചു പോകുന്നുണ്ട് ന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

സൗദിയില്‍ നിലവില്‍ 18 തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കി വെച്ചിട്ടുണ്ട്. ഒപ്പം 2018 സെപ്റ്റംബര്‍ മുതല്‍ 12 തൊഴില്‍ മേഖലകള്‍ കൂടി ലിസ്റ്റില്‍ ചേര്‍ക്കും. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗം ആയി ഒമാനും സൗദിയും എടുക്കുന്ന നടപടികള്‍ ചുവടെ ചേര്‍ക്കുന്നു.

സൗദി

മേഖല, നടപ്പിൽ വരുന്ന തിയതി

ഓട്ടോമൊബൈൽ, മൊബൈൽ ഷോപ് – 11 സെപ്റ്റംബർ 2018

ഫർണിച്ചർ ഷോപ് – 11 സെപ്റ്റംബർ 2018

റെഡിമേഡ് ഡ്രസ്സ് ഷോപ് – 11 സെപ്റ്റംബർ 2018

കുട്ടികളുടെ പുരുഷന്മാരുടെ ഡ്രസ്സ് ഷോപ് – 11 സെപ്റ്റംബർ 2018

വാച്ച് ഷോപ് – 9 നവംബര്‍ 2018

കണ്ണട ഷോപ് – 9 നവംബര്‍ 2018

ഇലക്ട്രിക്കൽ ഷോപ് – 9 നവംബര്‍ 2018

മെഡിക്കൽ ഉപകരണ ഷോപ് –  7 ജനുവരി 2018

കാർ സ്പെയർ പാർട്സ് ഷോപ് – 7 ജനുവരി 2018

ബിൽഡിംഗ് മെറ്റീരിയൽ ഷോപ് – 7 ജനുവരി 2018

കാർപെറ്റ് ഷോപ് – 7 ജനുവരി 2018

വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ് – 7 ജനുവരി 2018

ഒമാൻ

ഈ താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ 87 തൊഴിൽ അവസരങ്ങൾ ആണ് സ്വദേശികൾക്കായി നീക്കി വെച്ചിരിക്കുന്നത്

ഐ ടി മേഖല
മീഡിയ
ടെക്നിക്കൽ ഏരിയ
എയർലൈൻ
അക്കൗണ്ടിംഗ് ഫിനാൻസ്
എഞ്ചിനീയറിംഗ് പ്രൊഫഷൻ
ഇൻഷുറൻസ് പ്രൊഫഷൻ
സെയിൽസ് മാർക്കറ്റിംഗ്
മാനേജ്‌മന്റ് ഹ്യൂമൻ റിസോഴ്സ്സ്
മെഡിക്കൽ പ്രാൺ

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×