June 04, 2026 |
Share on

പ്രവാസി ജോലിക്കാരി നവജാത ശിശുവിനെ തറയില്‍ അടിച്ചു കൊന്നു

ഒറ്റയ്ക്ക് വളര്‍ത്താനുള്ള പേടിയും ബുദ്ധിമുട്ടും കൊണ്ടും ഭര്‍ത്താവിനോടുള്ള പ്രതികാരം ചെയ്യാനുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പറഞ്ഞു

നവജാത ശിശുവിനെ നിലത്തടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്കെതിരായ കേസ് അബുദാബി കോടതിയില്‍. ഭര്‍ത്താവ് ഉപേക്ഷിച്ച് യുഎഇയിലെ ഒരു അറബ് കുടുംബത്തില്‍ വീട്ടുജോലിക്കായി എത്തിയ എത്യോപ്യന്‍ യുവതിയാണ് കേസിലെ പ്രതി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുവതി ജോലി ചെയ്യുന്ന വീട്ടില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഉടന്‍ തന്നെ ശുചിമുറിയില്‍ വച്ച് കുഞ്ഞിന്റെ തല തറയില്‍ അടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഒരു തുണിയില്‍ പൊതിഞ്ഞ് വീടിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തില്‍ നിക്ഷേപിച്ചു. ശുചീകരണ ജീവനക്കാര്‍ ആണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് യുവതി പൊലീസിനോടും പ്രോസിക്യൂട്ടേഴ്‌സിനോടും യുവതി കുറ്റം സമ്മതിച്ചു.
അതേസമയം വീട്ടില്‍ ജോലിക്ക് നിയമിക്കുമ്പോള്‍ യുവതി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒറ്റയ്ക്ക് വളര്‍ത്താനുള്ള പേടിയും ബുദ്ധിമുട്ടും കൊണ്ടും ഭര്‍ത്താവിനോടുള്ള പ്രതികാരം ചെയ്യാനുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പറഞ്ഞു. ആറുമാസം ഗര്‍ഭണിയായപ്പോള്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിക്കുകയും കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു. തിരികെ വീട്ടിലേക്ക് വരണമെന്നും ഒറ്റയ്ക്ക് യുഎഇയില്‍ കുഞ്ഞിനെ നോക്കാന്‍ സാധിക്കില്ലെന്നും ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍, ഭര്‍ത്താവ് ഇതിന് തയാറായില്ലെന്നും ഗര്‍ഭത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് പറഞ്ഞതെന്നും യുവതി പറഞ്ഞു. കുഞ്ഞ് അയാളുടേത് അല്ലെന്ന് ഭര്‍ത്താവ് പറഞ്ഞതായും യുവതി വെളിപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

×