UPDATES

പ്രവാസം

സ്വദേശിവത്കരണം: ഒമാനില്‍ പ്രവാസികളെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു

ഇവര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                       

ഒമാനില്‍ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ആരോഗ്യമന്ത്രാലത്തില്‍ നിന്ന് 44 പ്രവാസികളെക്കൂടി പിരിച്ചുവിട്ടു. ജനറ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളി വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ജോലി നഷ്ടമായത്. ഇവര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സ്വദേശികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വടക്കന്‍ ശര്‍ഖിയ, സൗത്ത് ബാത്തിന, ദാഖിലിയ, ബുറൈമി, റോയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നത്. ഈ മാസം 25, 26 തീയ്യതികളില്‍ നിയമനം നടത്താനാണ് നിര്‍ദേശം.

Related news


Share on

മറ്റുവാര്‍ത്തകള്‍