June 04, 2026 |
Share on

ലൈംഗികാരോപണം ഏഷ്യക്കാരന് ദുബയില്‍ തടവ് ശിക്ഷ

മസാജ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് യുവാവിനെ പോലീസ് പിടിയിലാക്കിയതെന്നാണ് വിവരം

39കാരിയായ അറബ് സ്ത്രീയുമായി നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടന്ന അരോപണത്തില്‍ ഏഷ്യന്‍ യുവാവിന് തടവ് ശിക്ഷ. അജ്മാനിലെ ക്രിമിനല്‍ കോടതിയാണ് 23കാരനെ മൂന്നുമാസത്തെ തടവിനും ശേഷം നാടുകടത്താനും ഉത്തരവിട്ടത്.

ശരീരം മസാജ് ചെയ്യുന്നതിനായി അറബ് സ്തീക്ക് നല്‍കിയ 200 ദിര്‍ഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് യുവാവിന്റെ ജയില്‍ വാസത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാസാജിനായി 39കാരിയുടെ വീട്ടിലെത്തിയ യുവാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഇതിനു ശേഷം മസാജ് ചെയ്യാന്‍ വിസമ്മതിക്കുകയും ചെയതതോടെ താന്‍ നല്‍കിയ 200 ദിര്‍ഹം തിരികെ വേണമെന്ന യുവാവിന്റെ ആവശ്യമാണ് തര്‍ക്കത്തില്‍ എത്തിയതെന്നാണ് വിവരം. മാസാജ് ആവശ്യം സ്ത്രീ നിഷേധിച്ചതോടെ ഇവരുടെ മൊബൈല്‍ ഫോണുമായി യുവാവ് പുറത്തു കടക്കുകയായിരുന്നു. തന്റെ പണം തിരികെ നല്‍കിയാല്‍ ഫോണ്‍ തിരികെ നല്‍കാമെന്ന് വ്യക്തമാക്കി കെട്ടിടത്തിന് പുറത്ത് കാത്തു നില്‍ക്കുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞെത്തിയ അജ്മാന്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് യുവാവ് നല്‍കിയ മൊഴിയെന്ന് അല്‍ബയാല്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ യുവാവിന്റെ ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്ന് അറബ് സ്ത്രീ പ്രതികരിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞ് തന്നെ സമീപിച്ച യുവാവിനെ സഹായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇവരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

×