June 26, 2026 |
Share on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെങ്കില്‍ പ്രവാസികള്‍ നാട്ടിലെത്തണം

വാസികള്‍ക്ക് വോട്ടവകാശം അനുവദിച്ച് 2010ല്‍ രണ്ടാം യു.പി.എ സര്‍ക്കാരാണ് ജനപ്രാതിനിധ്യ നിയമ ഭേദഗതി പാസാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെങ്കില്‍ പ്രവാസികള്‍ നാട്ടിലെത്തണം. ലോക്‌സഭ പാസാക്കിയെങ്കിലും പ്രോക്‌സി വോട്ട് ബില്‍ രാജ്യസഭയില്‍ കൊണ്ടുവരാനോ ഓര്‍ഡിനന്‍സ് പുറത്തിറക്കാനോ കേന്ദ്രം തയ്യാറാകാതിരുന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്.

വാസികള്‍ക്ക് വോട്ടവകാശം അനുവദിച്ച് 2010ല്‍ രണ്ടാം യു.പി.എ സര്‍ക്കാരാണ് ജനപ്രാതിനിധ്യ നിയമ ഭേദഗതി പാസാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഡോ. ശംഷീര്‍ വയലില്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിഷയം പരിശോധിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചതായിരുന്നു. ഒടുവില്‍ പ്രോക്‌സി വോട്ട് അനുവദിക്കുന്ന ബില്‍ ആഗസ്റ്റ് ഓമ്പതിനാണ് ലോക്‌സഭ പാസാക്കിയത്. ലാപ്‌സായ മറ്റു പല ബില്ലുകളും ഓര്‍ഡിനന്‍സ് രൂപത്തില്‍ കൊണ്ടുവന്ന കേന്ദ്രം ഇക്കാര്യത്തില്‍ പക്ഷെ തണുത്ത നിലപാടാണ് കൈക്കൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

×