June 13, 2026 |
Share on

യുഎസില്‍ ഇന്ത്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീനിവാസ് ടെക്‌സസ് ആസ്ഥാനമായി രൂപീകരിച്ച ഇന്തോ അമേരിക്കന്‍ ചാരിറ്റി ഫൗണ്ടേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു

യുഎസിലെ  ടെക്‌സാസിലെ ടെല്‍ഫെയറില്‍ വീടിനുള്ളില്‍ ഇന്ത്യന്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ശ്രീനിവാസ് (51), ഭാര്യ ഷാന്റി (46) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഷാന്റിയുടെ ശരീരം ഡ്രൈവ്വേയിലും ശ്രീനിവാസിന്റെതു വീടിനകത്തെ ബെഡ്‌റൂമിലും ആയിരുന്നു. സംഭവം നടക്കുമ്പോള്‍ ഇവരുടെ 16 വയസ്സുള്ള മകള്‍ വീട്ടില്‍ ഉറക്കത്തിലായിരുന്നു. ഇരുവര്‍ക്കും 21 വയസുള്ള ഒരു മകന്‍ കൂടി ഉളളതായി ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറഞ്ഞു.

ശ്രീനിവാസ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പോലീസിന്റെ പ്രഥമ നിഗമനം. ശ്രീനിവാസ് ടെക്‌സസ് ആസ്ഥാനമായി രൂപീകരിച്ച ഇന്തോ അമേരിക്കന്‍ ചാരിറ്റി ഫൗണ്ടേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.  ശ്രീനിവാസനു മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും റൈസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ ബിരുദവുമുണ്ട്. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ ഷാന്റി യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രോജക്റ്റ് ലീഡ് ആര്‍കിടെക്റ്ററായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

×