June 26, 2026 |
Share on

തിരുവനന്തപുരം സ്വദേശി സൌത്ത് ആഫ്രിക്കയില്‍ വെടിയേറ്റ് മരിച്ചു

ദക്ഷിണാഫ്രിക്കയില്‍ ഹോളി വേഡ് ഇംഗ്ലീഷ് ജൂനിയര്‍ സ്കൂള്‍ ഉടമ

തിരുവനന്തപുരം സ്വദേശി ദക്ഷിണാഫ്രിക്കയില്‍ വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഹോളി വേഡ് ഇംഗ്ലീഷ് ജൂനിയര്‍ സ്കൂള്‍ ഉടമയായ അശോക് കുമാറാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീട്ടുവളപ്പില്‍ സ്വന്തം കാറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

അജ്ഞാതമൃതദേഹം എന്ന അറിയിപ്പുമായി സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അശോക് കുമാറിനെ തിരിച്ചറിയുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ ഉംറ്റാറ്റ ജനറല്‍ ആശുപത്രിയിലാണ്.

സിവില്‍ എഞ്ചിനീയറായ അശോക് കുമാര്‍ സ്കൂള്‍ നടത്തിപ്പ് കൂടാതെ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ട് വര്‍ക്ക് കൂടി ചെയ്യുന്നുണ്ട്. അശോക് കുമാര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. അതിനു ശേഷം മാത്രമേ മൃതദേഹം എപ്പോള്‍ നാട്ടിലെത്തിക്കും എന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.

നേമത്തെ വേലായുധന്‍-ശാരദ ദമ്പതികളുടെ മകനാണ് 55 കരാനായ അശോക് കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *

×