June 04, 2026 |
Share on

കുവൈറ്റിലേക്ക് ആയിരം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു

കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സുതാര്യവും തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായിരിക്കണമെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സംവിധാനം അനുസരിച്ചാണ് റിക്രൂട്ട്‌മെന്റ് നോര്‍ക്ക വഴിയാക്കിയത്

കേരളത്തിലെ നോര്‍ക്ക റൂട്ട്‌സ് ആയിരം ഗാര്‍ഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നു. കുവൈറ്റിലെ അല്‍ ദുര്‍റ കമ്പനി മുഖേനയാണ് റിക്രൂട്ട്‌മെന്റ്. മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്.

110 ദിനാര്‍ (ഏകദേശം 25,000 രൂപ)യാണ് ശമ്പളം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം സൗജന്യമായിരിക്കും. നോര്‍ക്കയുടെ റിക്രൂട്ടിംഗ് നടപടികളും പൂര്‍ണമായും സൗജന്യമാകും. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും ഫുള്‍സൈസ് ഫോട്ടോയും അയയ്ക്കണം. വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സുതാര്യവും തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായിരിക്കണമെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സംവിധാനം അനുസരിച്ചാണ് റിക്രൂട്ട്‌മെന്റ് നോര്‍ക്ക വഴിയാക്കിയത്. ഗാര്‍ഹിക തൊഴിലാളികള്‍ പീഡനത്തിന് വിധേയരാക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തില്‍ കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയയ്ക്കുന്നത് ഇടയ്ക്ക് ഇന്ത്യന്‍ അധികൃതര്‍ നിര്‍ത്തി വച്ചിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യ ഗവണ്‍മെന്റ് അംഗീകാരമുള്ള നോര്‍ക്ക വഴിയുള്ള റിക്രൂട്ട്‌മെന്റിന് ധാരണയായത്.

Leave a Reply

Your email address will not be published. Required fields are marked *

×