സൗദി അറേബ്യയില്‍ തീവ്രവാദ കുറ്റം ചുമത്തി മൂന്ന് പുരോഗമന സുന്നി പണ്ഡിതര്‍ക്ക് വധശിക്ഷ വിധിക്കാനൊരുങ്ങി ഭരണകൂടം. ഷെയ്ക് സല്‍മാന്‍ അല്‍ ഒദാഹ്, അവാദ് അല്‍ ഖര്‍നി, അലി അല്‍ ഒമരി എന്നിവരെയാണ് റംസാന് ശേഷം സൗദി അറേബ്യ തൂക്കിക്കൊല്ലാന്‍ ഒരുങ്ങുതായി റിപോര്‍ട്ടുകള്‍ പുറത്തു വന്നു. ശരീഅ നിയമങ്ങളിലും, സ്വവര്‍ഗ ലൈംഗികതയിലും പുരോഗമനപരമായ നിലപാടുകളെടുത്ത സുന്നി പണ്ഡിതനാണ് ഷെയ്ക് സല്‍മാന്‍ അല്‍ ഒദാഹ്.
2017ല്‍, ഖത്തറിന് മേല്‍ സൗദി ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ യോജിപ്പിലെത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഒദാഹ് അറസ്റ്റിലാവുന്നത്. അവാദ് അല്‍ ഖുറാനി സുന്നി പ്രാസംഗികനും, എഴുത്തുകാരനും, ഗവേഷകനുമാണ്. അലി അല്‍ ഒമരി സൗദിയിലെ പ്രശസ്തനായ വാര്‍ത്താ അവതാരകനായിരുന്നു. ഇരുവരും 2017 സെപ്തംബറിലാണ് അറസ്റ്റിലായത്. തടവില്‍ കഴിയുന്ന മൂന്ന് പേരും സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ജനപിന്തുണയുള്ളവരാണ്. സല്‍മാനെ 13.4 മില്യണ്‍ ആളുകളാണ് ട്വിറ്റില്‍ മാത്രമായി പിന്തുടരുന്നത്. ഇവരെ വെറുതെ വിടണമെന്നാവശ്യപ്പട്ടെ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാമ്പയ്നുകളും നടന്നിരുന്നു.
This post was last modified on May 23, 2019 3:47 pm
Leave a Comment